Top Stories
‘മക്കള്‍ക്കൊരൂണ്‌’ മലപ്പുറത്തും
June 08, 2017

വിദ്യാലയങ്ങളില്‍ കൂടുതല്‍ പോഷകസമൃദമായ ഭക്ഷണം വിതരണം ചെയ്യുന്ന ‘മക്കള്‍ക്കൊരൂണ്‌’ മലപ്പുറം ഉപജില്ലയില്‍ നടപ്പാക്കാന്‍ പ്രധാനധ്യാപക യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ പാചകപ്പുര നവീകരിക്കും. പാചകത്തൊഴിലാളികള്‍ക്ക്‌ യൂനിഫോം ആധുനിക ഉപകരണങ്ങള്‍ എന്നിവ നല്‍കും. പ്രാദേശികമായി ഭക്ഷ്യവസ്‌തുക്കള്‍ സംഭരിച്ച്‌ വിഭവസമൃദ്ധവും പോഷകപ്രദവുമായ ഭക്ഷണമാവും നല്‍കുക
ജനകീയ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുക. യോഗത്തില്‍ പദ്ധതി കോഡിനേറ്റര്‍ പി. ദിനേശ്‌, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ പി. ഹുസൈന്‍, വി.എം ഹുസൈന്‍, ജില്ലാ നൂണ്‍ ഫീഡിങ്‌ സൂപ്പര്‍വൈസര്‍ അബ്‌ദുല്‍ റഷീദ്‌, നൂണ്‍ മീല്‍ ഓഫീസര്‍ എം. ഉദയകുമാര്‍, എച്ച്‌.എം ഫോറം സെക്രട്ടറി അബ്‌ദുല്‍ ലത്തീഫ്‌ എന്നിവര്‍ പങ്കെടുത്തു.

Share this post: