Top Stories
മതേതര ഭാരതം നേരിടുന്ന വെല്ലുവിളികള്‍; സെമിനാര്‍
November 21, 2016

21-Nov-2016
മലപ്പുറം: കെപിസിസി പ്രസിഡന്റും പ്രമുഖ സ്വാതന്ത്ര്യസമര നായ കനുമായിരുന്ന മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബിന്റെ 71 ാം ചരമവാര്‍ഷിക ദിനാചരണം മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭി മുഖ്യത്തില്‍ നാളെ രാവിലെ പത്തിന്‌ കോട്ടക്കുന്ന്‌ ഡിടിപിസി ഹാളില്‍ നടക്കുമെന്ന്‌ ട്രസ്റ്റ്‌ ഭാരവാഹികള്‍ മലപ്പുറത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിനാചരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും.

മുന്‍ വൈദ്യുതി വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അധ്യക്ഷത വഹിക്കും. മുന്‍ കെപിസിസി പ്രസിഡന്റ്‌ കെ മുരളീധരന്‍ എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ, കവി ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ച്‌ “മതേതര ഭാരതം നേരിടുന്ന വെല്ലുവിളികള്‍” എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ആറുപതിറ്റാണ്ടുകാലത്തെ സാമൂഹിക – രാഷ്‌ട്രീയ – സാംസ്‌കാരിക രംഗത്തെ സജീവ പ്രവര്‍ത്തനം പരിഗണിച്ച്‌ കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവ്‌ മംഗലം ഗോപിനാഥിന്‌ പ്രഖ്യാപിച്ചിട്ടുള്ള 2016ലെ മുഹമ്മദ്‌ അബ്‌ദുറഹിബ്‌ പുരസ്‌കാരം ഉമ്മന്‍ചാണ്ടി ചടങ്ങില്‍ വച്ച്‌ സമ്മാനിക്കും. അബ്‌ദുറഹിമാന്‍ സാഹിബിന്റെ ജീവചരിത്രം ഖിസ്സപ്പാട്ട്‌ രൂപത്തില്‍ രചിച്ച മലപ്പുറം യോഗ്യന്‍ ഹംസയെ ചടങ്ങില്‍ ആദരിക്കും.

കാലിക്കറ്റ്‌യൂണിവേഴ്‌സിറ്റിയില്‍ അനുവദിച്ച “മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്കുലര്‍ സ്റ്റഡീസ്‌” 2017 ജനുവരിമാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, ടി ടിഐ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗം, ക്വിസ്‌മത്സരം തുടങ്ങിയ പരിപാടികള്‍ നാളെ രാവിലെ 8.30ന്‌ നടക്കും.
പത്രസമ്മേളനത്തില്‍ ട്രസ്റ്റ്‌ സെക്രട്ടറി വീക്ഷണം മുഹമ്മദ്‌, ട്രഷറര്‍ എം വിജയകുമാര്‍, ജോയന്റ്‌ സെക്രട്ടറി പരി ഉസ്‌മാന്‍, വൈസ്‌ ചെയര്‍മാന്‍ മൂസ എടപ്പനാട്‌, എന്നിവര്‍ പങ്കെടുത്തു.

Share this post: