29-June-2016
മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളെജ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയില്‍ മരുന്നുകള്‍ 10 മുതല്‍ 93 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയില്‍ എ.പി.എല്‍ – ബി.പി.എല്‍ വ്യത്യാസമില്ലാതെ വിലക്കുറവില്‍ മരുന്നുകള്‍ ലഭിക്കും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവൃത്തി സമയം. ബ്രാന്‍ഡഡ് മരുന്നുകള്‍ ഏറ്റവും വിലക്കുറവില്‍ ഇവിടെ ലഭിക്കും. കൂടാതെ വിദഗ്ധ പരിശീലനം ലഭിച്ച ഫാര്‍മസിസ്റ്റുമാരുടെ സേവനവും ലഭ്യമാണ്. ഏതാനും മരുന്നുകളുടെയും സാമഗ്രികളുടെയും കാരുണ്യ ഫാര്‍മസിയിലെ വിലയും ബ്രാക്കറ്റില്‍ പൊതുവിപണിയിലെ വിലയും താഴെ കൊടുക്കുന്നു. റിപ്പോയിറ്റിന് 4000 (ഇന്ജക്ഷന്) – 349 (1250), റിപ്പോയിറ്റിന് 2000 (ഇന്ജക്ഷന്) -165 (800), മെറോപ്ലാന് (ഇന്ജക്ഷന്) – 300 (2700), സെല്‍ സെപ്റ്റ് (ടാബ്ലെറ്റ്) -29 (62), വാട്ടര്‍ ബെഡ് – 910 (2900), എയര്‍ ബെഡ് – 2600 (5900), ഗ്ലൂക്കോ സ്ട്രിപ്പ് – 500 (800), നെബുലൈസര്‍ – 1750 (2850). ഫോണ്‍ 2767300