Top Stories
മലപ്പുറം ജില്ലയിലെ 14 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
April 27, 2021

27/04/21
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജില്ലയിലെ 14 ഗ്രാമ പഞ്ചായത്തുകളിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പുറത്തൂർ, തെന്നല, തിരുവാലി, മൂന്നിയൂർ, വളവന്നൂർ, എടവണ്ണ, ഊർങ്ങാട്ടിരി, വട്ടംകുളം, കീഴു
പറമ്പ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം,കാളികാവ്, കൽപ്പകഞ്ചേരി എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇന്ന് രാത്രി ഒമ്പത് മണി മുതൽ ഈ മാസം മുപ്പത് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

Share this post: