Top Stories
മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിനൊപ്പം ലയിപ്പിക്കും സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു
April 28, 2021

28/04/2021
മലപ്പുറംജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരായ ഹർജികൾ കോടതി തള്ളികൊണ്ട് ലയനവുമായി സർക്കാരിന് മുന്നോട്ടു പോവാമെന്ന് കോടതി പറഞ്ഞു. . ജില്ലാ സഹകരണ ബാങ്ക് മാനേജിങ് കമ്മിറ്റിയും ബാങ്കിനു കീഴിൽ വരുന്ന തുവൂർ – പുൽപ്പറ്റ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനയുമാണ് ഓർഡിനൻസ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണന്ന ഹർജിക്കാരുടെ വാദമാണ് കോടതി തള്ളിയത്.

ഓർഡിനൻസ് നിയമപരമാണന്നും മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ, പുലമാന്തോൾ സർവ്വീസ് സഹകരണ ബാങ്ക് എന്നിവർ സമർപ്പിച്ച ഹർജികൾ കോടതി ശരിവച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Share this post: