Top Stories
മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളക്ക് കാലിക്കറ്റ് തുടക്കമായി
November 27, 2016

27-Nov-2016
തേഞ്ഞിപ്പലം: മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളക്ക് കാലിക്കറ്റ് തുടക്കമായി. തിങ്കളാഴ്ച നടത്താനിരുന്ന മത്സരങ്ങള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്നലെ നടന്നു. ജില്ലാ കായികമേളയില്‍ നിന്ന് നല്ല കായികതാരങ്ങളെ സംഭാവന ചെയ്യണമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് പി അബ്ദുല്‍ഹമീദ് എംഎല്‍എ പറഞ്ഞു. കായിക താരങ്ങളുടെ വളര്‍ച്ചക്ക് എല്ലാവിധ പ്രോത്സാഹനത്തിനായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഒരുക്കുമെന്ന് വി സി ഡോ. കെ മുഹമ്മദ് ബഷീര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ കെ അബ്ദുറഹിമാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ സി രാജേഷ്, സഫിയ റസാഖ്, വി കെ സുബൈദ, ഡിഇഒ വി അഹമ്മദ് കുട്ടി, ഫാറൂഖ് പുത്തൂല്‍ സംസാരിച്ചു. റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ 17 ഉപജില്ലകളില്‍ നിന്നായി 3,500 കായിക താരങ്ങളും 150 ഒഫീഷ്യലുകളുമാണ് മേളയില്‍ പങ്കെടുക്കുന്നത്.
മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കായികോത്സവം; മത്സസര ഫലങ്ങള്‍: തേഞ്ഞിപ്പലം:സബ് ജൂനിയര്‍ ; ഷോട്പുട്ട് 4 കിലോ (ആണ്‍)1.മുഹമ്മദ് സിമാല്‍ കളത്തിങ്ങല്‍,പന്തല്ലൂര്‍ എച്ച്.എസ്.എസ് 2.അല്‍ത്താഫ് ഹുസ്സൈന്‍ ഇകെ,ഡിയുഎച്ച്എസ്എസ് തൂത 3.ഇന്‍ഷാദുല്‍ ഹഖ്.കെ,എയുപിഎസ് തോട്ടക്കാട്.
സബ്ജൂനിയര്‍ ഹൈ ജംപ്(പെണ്‍)1.അയിഷ നിദ,എഇഎസ്എച്ച്എസ് വളവന്നൂര്‍,2.മിനി കെ,ചോലോട് എസ്.എ.യു.പി.എസ്3.ഹിബ എം.ടി,എ.എം.യു.പി.എസ്.
സബ് ജൂനിയര്‍ ഡിസ്‌കസ് ത്രോ(പെണ്‍) 1.കാര്‍ത്തിക സി.കെ,ജി.എം.എച്ച്.എസ്,എസ് കാലിക്കറ്റ് സര്‍വ്വകലാശാല, 2.നൂറ ഖലീല്‍.പി സി.എച്ച്.എം.കെഎച്ച്.എസ് കാവനൂര്‍,3.ഷബ്‌ന ടിടി,ഡി.യു.എച്ച്.എസ് പാണക്കാട്.
ജൂനിയര്‍ ഡിസ്‌കസ് ത്രോ(ആണ്‍) 3000 മീറ്റര്‍. മുഹമ്മദ് അഫ്ഫാന്‍ കെ, അല്‍ അന്‍വര്‍ എച്ച്.എസ് കുനിയില്‍ 2. സല്‍മാന്‍ ഫാരിസ് എം.യു.എച്ച്.എസ് ഊരകം 3.മുഹമ്മദ് നിഷാദ് കെ.ടി,എം.യു.എച്ച്.എസ് ഊരകം.
ജൂനിയര്‍ (പെണ്‍) 3000 മീറ്റര്‍: 1.റിയ മോള്‍ ജോയ്,ഐഡിയല്‍ കടകശ്ശേരി,2.സഫ്ല.പി,സി.എച്ച്.എസ് അടക്കാക്കുണ്ട് 3. സിന്ധു പിടി,ഡിയുഎച്ച്എസ്എസ് തൂത.
സീനിയര്‍ (ആണ്‍) 5000 മീറ്റര്‍:
1.അബ്ദുല്‍ ബാഷിദ് കെ.ടി ജി.എച്ച്.എസ്.എസ് കരുവാരക്കുണ്ട്,2.ആദര്‍ശ് ടിപി,ബി.ഇ.എം.എച്ച് .എസ്. പരപ്പനങ്ങാടി 3.സൈഫുദ്ധീന്‍ ടി ഐഡിയല്‍ കടകശ്ശേരി.
സീനിയര്‍ (പെണ്‍) 5000 മീറ്റര്‍: 1.ശ്വേത കെ, ഐഡിയല്‍ കടകശ്ശേരി 2. മഞ്ജുഷ ജിഎച്ച്എസ്എസ് തിരുവാലി 3. ജിഷ്ണു പ്രിയ പി.എസ്,സെന്റ് മേരി പരിയാപുരം.
സബ് ജൂനിയര്‍ (പെണ്‍ ) 600 മീറ്റര്‍: 1.മുഹമ്മദ് ഹനാന്‍ വി,ഡി.ജി.എച്ച്.എസ്.എസ് താനൂര്‍2.അക്ഷയ എസ്,ഐഡിയല്‍ കടകശ്ശേരി 3. മുഹമ്മദ് ഫാര്‍സില്‍.ടിവി,എം.ഇടി ഇംഗ്ലീഷ് മീഡിയം ആലത്തിയൂര്‍.
സബ് ജൂനിയര്‍ (ആണ്‍) ഹൈജമ്പ്: 1.വിജിത്ത് പി, എം.എസ്.എന്‍.എസ്.എസ്.എച്ച്.എസ് ചക്കാലക്കുളത്ത്,2.ഉനൈസ് മോന്‍ ടി,എസ.എം.എം.എച്ച്.എസ്.എസ് രായിരമംഗലം3.അലി അസ്ലം സിപി ജി.എച്ച്.എസ്.എസ് പുറത്തൂര്‍.ജൂനിയര്‍ (പെണ്‍) ഡിസ്‌കസ് ത്രോ: മുഹമ്മദ് അന്‍സൂഫ് എസ്.വിഎ.എച്ച്.എസ് പാലേമാട്. 2.മുഹമ്മദ് സിമാല്‍ കളത്തിങ്ങല്‍,പന്തല്ലൂര്‍ 3. അല്‍ത്താഫ് ഹുസ്സൈന്‍ ഇ.കെ തൂത.
സബ് ജൂനിയര്‍ (പെണ്‍) 600 മീററര്‍: 1.ലിഗ്‌ന എം.പി ഐഡിയല്‍ കടകശ്ശേരി2.ആദിത്യ എം സെന്റ് മേരി പരിയാപുരം 3. ആര്യ പി എയുപിഎച്ച് തൃപ്പനച്ചി.
സബ് ജൂനിയര്‍ (പെണ്‍) ഷോട്പുട്ട് 4 കിലോ. 1.അസ്മ സിറിന്‍ സി പന്തല്ലൂര്‍ എച്ച്.എസ് 2.ദേവി കൃഷ്ണന്‍ ടിഎം വി.എച്ച്.എസ്.എസ് വളാഞ്ചേരി ,3. ഷാര്‍മില പി കാവനൂര്‍ എച്ച്.എസ്.
ജൂനിയര്‍ (ആണ്‍). 1.മുഹമ്മദ് അഫ്ലഹ് പിപി എച്ച്.എസ് പരിയാപുരം,അന്‍വറലി എപി എം.എച്ച്.എസ് മൂന്നിയൂര്‍,മുഹമ്മദ് സാദിഖ് ഇകെ,വിഎച്ച്എം.എസ്.എസ് മൊറയൂര്‍

Share this post: