Top Stories
മലപ്പുറം സമ്പൂർണ്ണ ലോക്ഡൗണിലേക്ക്..?
April 28, 2021

28/04/2021
അതിതീവ്ര കൊവിഡ് വ്യാപനമുള്ള രാജ്യത്തെ 150 ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിലൊണ് ലോക്ഡൗണ്‍ ഏര്‍പെടുത്താന്‍ ശുപാര്‍ശ. നിര്‍ദേശം നടപ്പിലാക്കിയാല്‍ മലപ്പുറം ജില്ല ലോക്ഡൗണിലേക്ക് പോകേണ്ടിവരും. 30 ശതമാനം വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലയാണ് മലപ്പുറം.

ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമാകും തുടര്‍ നടപടികള്‍. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. രോഗനിരക്ക് കൂടുതലുള്ള ഇടങ്ങളില്‍ ഏതാനും ആഴ്ചകള്‍ ശക്തമായ ലോക്ഡൗണ്‍ നടപ്പാക്കുന്നതിലൂടെ വ്യാപനം നിയന്ത്രിക്കാനാകുമെന്നാണ് കണക്ക് കൂട്ടല്‍.

കേരളത്തില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന് ഐഎംഎ അടക്കം നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ കകര്‍ശന നിയന്ത്രണങ്ങളിലൂടെ രോഗ വ്യാപനം തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും ഈ അഭിപ്രായമാണ്

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ വീണ്ടും 3000 കടന്നിരിക്കുകയാണ് ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം . 3,251 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,145 ആയി.

Share this post: