Top Stories
മലപ്പുറത്ത്‌കാരുടെ സ്വന്തം ഇഡ്ഡലിക്കട
March 30, 2016

idli130,March 2016
മലപ്പുറം : ഇന്ന് ലോക ഇഡ്ഡലി ദിനം. മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷണമായ ഇഡ്ഡലിയുടെ ദിനമായാണ് മാര്‍ച്ച്‌ 30 അറിയപ്പെടുന്നത്. ലോകാരോഗ്യ സംഘടന ഉയര്‍ന്ന പോഷകാഹാരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഒരു ആഹാരമാണ് നമ്മുടെ പ്രിയപ്പെട്ട ഇഡ്ഡലി. ഇന്ത്യയില്‍ കര്‍ണ്ണാടകയിലാണ് ഇഡ്ഡലി രൂപം കൊണ്ടത് എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം മുതലാണ്‌ ഇങ്ങനെയൊരു ദിവസം ആഘോഷിക്കാന്‍ തുടങ്ങിയത്.

മലപ്പുറത്ത്കാര്‍ക്ക് എപ്പോഴും ഇഡ്ഡലി കിട്ടുന്ന ഏക സ്ഥലമാണ് മലപ്പുറം സിവില്‍സ്റ്റേഷന് മുന്‍വശത്തുള്ള ഓജസ് റെസ്റ്റോറന്‍റ്. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ജയാനന്ദന്‍ ആണ് ഇങ്ങനെ ഇഡ്ഡലിക്ക് മാത്രമായി ഒരു കട എന്ന ആശയം കൊണ്ടുവന്നത്. ജയാനന്ദന്‍ തുടങ്ങി വെച്ച സ്ഥാപനത്തില്‍ ഇന്ന് അദ്ദേഹത്തോടൊപ്പം മകന്‍ സജിനും മരുമകനും കൂടി പ്രവര്‍ത്തിക്കുന്നു. ഇഡ്ഡലിക്ക് മാവ് തയ്യാറാക്കുന്ന ജോലിയില്‍ വീട്ടിലെ മറ്റുള്ളവരും പങ്കാളികളാവുന്നു. രുചിക്ക് മാത്രമല്ല വൃത്തിയുടെ കാര്യത്തിലും ഈ ചെറിയ കട മറ്റുള്ളവര്‍ക്ക് മാതൃകയാണ്. സ്ഥിരം കസ്റ്റമേഴ്സ് ആയി സിവില്‍സ്റ്റേഷന്‍ ജീവനക്കാരും ബാങ്ക് ജീവനക്കാരുമാണ് ഇവിടെ എത്തിചേരുന്നത്.


idli2


idli3


idli4

Share this post: