Exclusive News
മലപ്പുറത്ത് കേരള ബാങ്കുണ്ടാവില്ല; എന്തുണ്ട് പരിഹാരം? ജില്ലാ സഹകരണ ബാങ്കിന്റെ ഭാവിയെന്ത്?

08/03/2019

മലപ്പുറം:കേരള ബാങ്കിന് ജില്ലാ സഹകരണ ബാങ്കിന്റെ പിന്തുണയില്ലാത്തതിനാൽ കേരള ബാങ്കിന്റെ സേവനം മലപ്പുറത്തിന് കിട്ടില്ല. കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി ഇന്നലെ ജില്ലാ സഹകരണ ബാങ്കിൽ നടന്ന വോട്ടെടുപ്പിൽ കേരള ബാങ്കിന് അനുകൂലമായി ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് ഈ സ്ഥിതി വന്നിരിക്കുന്നത്. മറ്റു13 ജില്ലകളിൽ നടന്ന തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം കേരളാ ബാങ്കിനൊപ്പമായിരുന്നു. മലപ്പുറത്ത് 25 ശതമാനം അംഗങ്ങൾ മാത്രമാണ് കേരള ബാങ്കിനെ പിന്തുണച്ചത്.

സംസ്ഥാന സഹകരണബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
എസ്ബിടിയെ സ്റ്റേറ്റ് ബാങ്കിൽ ലയിപ്പിച്ചതോടെ കേരളത്തിന് സ്വന്തമായി ബാങ്കില്ലാതായ സാഹചര്യം മറികടക്കാനാണ് സർക്കാർ കേരള ബാങ്കെന്ന ആശയം മുന്നോട്ട് വെക്കുന്നത്. ജില്ലാ ബാങ്കിന്റെ വോട്ടവകാശമുള്ള അംഗങ്ങളിൽ കേവല ഭൂരിപക്ഷം ലയനത്തിന് ആവിശ്യമാണ്. മലപ്പുറത്ത് ഇത് ലഭിക്കാത്ത സാഹചര്യത്തിൽ ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ഉണ്ടാവില്ലെന്നും പല ആനുകൂല്യങ്ങളും സേവനങ്ങളും നഷ്ടമാകുമെന്നും ബാങ്കിംഗ് മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

ജില്ലാ സഹകരണ ബാങ്കിന്റെ ഭാവി?

കേരള ബാങ്കിൽ ലയിക്കാതെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് സൊതന്ത്രമായി നിൽക്കാനാകും. എന്നാൽ, കേരള ബാങ്ക് രൂപീകരിക്കാൻ സംസ്ഥാന സഹകരണ ബാങ്ക് പിരിച്ചുവിടുന്നതോടെ ജില്ലാ ബാങ്കിന്റെ സുരക്ഷിതത്വം തന്നെ അപകടത്തിലാവും. ഇത് ജില്ലാ ബാങ്കിനെ ഒറ്റപ്പെടുത്തും, ഇടപാടുകാരെയും ജീവനക്കാരെയും മാത്രമല്ല ജില്ലയുടെ സാമ്പത്തിക രംഗത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കും.

Share this post: