Exclusive News
മലപ്പുറത്ത് ലീഗിന്റെ അഴിഞ്ഞാട്ടം: പെരിന്തല്‍മണ്ണയില്‍ നിരോധനാജ്ഞ

മലപ്പുറത്ത് ലീഗിന്റെ അഴിഞ്ഞാട്ടം: പെരിന്തല്‍മണ്ണയില്‍ നിരോധനാജ്ഞ
മലപ്പുറം: പെരിന്തല്‍മണ്ണ പോളിടെക്‌നിക്ക് കോളേജില്‍ കയറി ലീഗ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്ദ്ദിച്ചതുമായി ബന്ധപ്പെട്ട് തുടങ്ങിയ അക്രമ പരമ്പരകള്‍ തുടരുന്നു. പെരിന്തല്‍മണ്ണയില്‍ 144 പ്രഖ്യാപിച്ചു ഇന്ന് പെരിന്തല്‍മണ്ണ താലൂക്കില്‍ യൂഡിഎഫ് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ ലീഗ് പ്രവര്‍ത്തകര്‍ ജില്ലയിലൂടനീളം അക്രം അഴച്ചുവിട്ടു. പെരിന്തല്‍മണ്ണ നഗരസഭാ കാര്യാലയം ഹര്‍ത്താലനുകൂലികള്‍ തകര്‍ത്തു. പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടെ ഹര്‍ത്താലനൂകൂലികളുടെ യോഗത്തില്‍ പങ്കെടുത്ത യു ഡി എഫ് മലപ്പുറം ജില്ലാ കണ്‍വീനര്‍ അജയ്‌മോഹനെ അസ്വസ്ഥതകളനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം മങ്കട ഏരിയാ കമ്മറ്റി ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് സി പി എം ഇന്ന് മക്കരപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലേക്ക് ലീഗ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. അക്രമത്തില്‍ ഡി വൈ എഫ് ജില്ലാ സെക്രട്ടറിയും സി പി ഐ എം മങ്കട ഏരിയാ സെക്രട്ടറിയുമായ പി കെ അബ്ദുള്ള നവാസിന് പരിക്കേറ്റു. പരിക്കേറ്റ അദ്ദേഹത്തിന്റെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം നഗരത്തിലെ സി പി എം, ഡി വൈ എഫ്, എസ് എഫ് ഐ തുടങ്ങിയ സംഘടനകളുടെ മുഴുവന്‍ കൊടിമരങ്ങളും ലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്തു.

Share this post: