Top Stories
മലപ്പുറത്ത് 17 സ്ഥലങ്ങളിൽ കൂടി നിരോധനാജ്ഞ ഇന്ന് രാത്രി മുതൽ
April 30, 2021

30/04/2021
കോവിഡ്​ വ്യാപനത്തെ തുടർന്ന് ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിൽ കലക്​ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി നിലവിൽ വരും.
രാത്രി 9:00 മണി മുതൽ മേയ് 14 വരെയാണ് നിരോധനാജ്‌ഞ ഉണ്ടാവുക. തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, നഗരസഭകളിലും എ ആർ നഗർ, തേഞ്ഞിപ്പലം, കാലടി, എടയുർ, മമ്പാട്, പെരുമ്പടപ്പ്, എടപ്പാൾ, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, ആതവനാട്, മാറഞ്ചേരി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിലുമാണ്​ പുതിയതായി നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്​.

ഈ സ്ഥലങ്ങളിൽ 5 പേരിൽ അധികം കൂട്ടം കൂടരുത് എന്നടക്കമുള്ള നി​യന്ത്രണങ്ങൾ ഉണ്ടാകും. പൊലീസി​െൻറ ആരോഗ്യ വകുപ്പി​െൻറയും കർശന പരിശോധനകളും ഉണ്ടാകും. 

കോവിഡി​െൻറ രണ്ടാം വ്യാപന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ നേരത്തെ രണ്ടു ഘട്ടങ്ങളിലായി 24 തദ്ദേശ സ്​ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.

Share this post: