23-Jun-2017
നിലമ്പൂര്‍: കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ മലാന്കുണ്ട് ആദിവാസി കോളനിയില്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹരിതഭാരതം പദ്ധതിയുടെ ഭാഗമായി ഏഴ് കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന് നല്കി. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ടി പി മുഹമ്മദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വനസംരക്ഷണ സമിതി പ്രസിഡന്റ് എം രാജന്, സെക്രട്ടറി മനോജ് എബ്രഹാം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം അബ്ദുറഹിമാന്, പി ബിജു എന്നിവര്‍ പ്രസംഗിച്ചു. ചെമ്പ്ര ആദിവാസി കോളനിയിലെ പത്ത് കുടുംബങ്ങള്‍ക്കും എല്‍പിജി സിലിണ്ടറുകള്‍ നല്കി. പോത്ത്കല്ല് ഗ്രാമപഞ്ചായത്ത് അംഗം പി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ചെമ്പ്ര ആദിവാസി വനസംരക്ഷണ സമിതി പ്രസിഡന്റ് അനീഷ്, സെക്രട്ടറി എം എസ് സന്തോഷ്, എസ് ടി പ്രമോട്ടര്‍ ശാന്ത എന്നിവര്‍ പങ്കെടുത്തു.