Top Stories
“മല്‍പ്രം ഭാഷ – മൈഗുരുഡ് ” പ്രകാശനം ചെയ്തു
April 20, 2016

malpram-bhasha20, April 2016
മലപ്പുറം : ഡോ. പ്രമോദ് ഇരുമ്പുഴി രചിച്ച “മല്‍പ്രം ഭാഷ – മൈഗുരുഡ് ” പ്രകാശനം ചെയ്തു . ഇരുമ്പുഴി ഗവ: യു.പി.സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ സി.പി.ഐ.എം. സംസ്ഥാന സമിതി അംഗം ടി.കെ.ഹംസ പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചു. പുസ്തക പ്രകാശനത്തിന്‍റെയും ശിവശങ്കരന്‍ വൈദ്യര്‍ അനുസ്മരണ സമ്മേളനത്തിന്‍റെയും ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ സി.കെ.ശിഹാബ് അധ്യക്ഷന്‍ ആയിരുന്നു. കുമാരന്‍ വൈദ്യര്‍, പി.മാത, തോരപ്പ മുഹമ്മദ്‌ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. “നാട്ടുഭാഷ – മൈ ഗുരുഡ് ഗൂഡ ഭാഷ ” ചര്‍ച്ചക്ക് ഡോ.ഉണ്ണി ആമപ്പാറക്കല്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ സഫറുള്ള എന്നിവര്‍ നേതൃത്വം നല്‍കി.എഴുത്ത് കാരനായ റഹ്മാന്‍ കിടങ്ങയം, രമേഷ് വട്ടിങ്ങാവില്‍, സി.പി. ഇരുമ്പുഴി, ശങ്കരനാരായണന്‍ മലപ്പുറം, പി.എ.പൗരന്‍, കെ.മോഹന്‍ദാസ്‌, ഉസ്മാന്‍ ഇരുമ്പുഴി, വി.വി. ബഷീര്‍, കാരക്കടവത്ത് ഹസന്‍, വാര്‍ഡ്‌ മെമ്പര്‍മാരായ രജനി മോഹന്‍ദാസ്, ഉമ്മാട്ട് മൂസ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡോ: പ്രമോദ് ഇരുമ്പുഴി നന്ദി രേഖപ്പെടുത്തി.

ആയിരത്തോളം മലപ്പുറം വാമൊഴിയിലെ പദങ്ങള്‍, നൂറോളം ശൈലികള്‍, ഗാനങ്ങള്‍ തുടങ്ങിയവ “മല്‍പ്രം ഭാഷ – മൈഗുരുഡ് ” പുസ്തകത്തില്‍ ശേഖരിച്ചിട്ടുണ്ട്. നിലമ്പൂര്‍ ബോധി ബുക്സ് ആണ് പ്രസാദകര്‍.

Share this post:
MORE FROM THIS SECTION