Exclusive News
മിഷ്‌ക്കിന്‍ എന്ന ആഖ്യാതാവിന്റെ കൗശലം, സാരംഗ് പ്രേംരാജ് എഴുതുന്നു

17/09/2017

സിനിമ : തുപ്പാരിവാലന്‍
വിഭാഗം : ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍

‘ എതുക്ക് എന്‍ പാവം നായയെ കൊന്നേ ‘ എന്ന കുട്ടിയുടെ ഒരു ചോദ്യത്തില്‍ നിന്നും എത്രയൊക്കെ കൃത്യമായി കുറ്റവാളി തന്റെ കുറ്റകൃത്യത്തെ നിയമത്തിനു മുന്നില്‍ നിന്നും മറച്ചാലും അവനെ തേടി അവന്‍ മറന്നുപോയ ഒരു തെളിവ് പിന്തുടരുമെന്ന സത്യത്തെ സമര്‍ത്ഥമായി നിര്‍മ്മിച്ചെടുത്ത മിഷ്‌ക്കിന്‍ എന്ന ആഖ്യാതാവിന്റെ കൗശലത്തെ ആദ്യം തന്നെ അഭിനന്ദിക്കുന്നു.

കനിയന്‍ പുന്‍ ഗുഡ്രനാര്‍,എ.പി.ജെ അബ്ദുള്‍ കലാം അദ്ദേഹത്തിന്റെ അവസാന പ്രസംഗത്തില്‍ ഒരു രാജ്യത്ത് ജീവിക്കുന്നവര്‍ സമാനമായ മോറല്‍ വാല്യുവും ലീഗല്‍ കോഡും പിന്തുടര്‍ന്ന് നാനാത്വത്തില്‍ ഏകത്വത്തെ ഉയര്‍ത്തികാട്ടി ജീവിക്കണമെന്ന് സ്വന്തം കവിതകളിലൂടെ അടിവരയിട്ട കനിയന്‍ പുന്‍ ഗുഡ്രനാര്‍ എന്ന തമിഴ് ഫിലോസഫറെ കൂറിച്ച് പരാമര്‍ശ്ശിച്ചിരുന്നു.
തനിക്ക് ആദ്യം വരുന്ന കേസ് മോറല്‍ വാല്യു സംരക്ഷിക്കണമെന്ന കാരണത്താല്‍ ഒഴിവാക്കുന്ന ഡിക്റ്ററ്റീവ് കനിയന്‍ അടയാളപ്പെടുത്തത് ഇന്ത്യന്‍ സാംസ്‌ക്കാരിക മേഖലക്ക് സമത്വത്തിന്റെ ഊര്‍ജ്ജം പകര്‍ന്ന കനിയന്‍ പുന്‍ ഗുഡ്രനാര്‍ എന്ന മനുഷ്യനെ തന്നെയാണു

പരസ്പരം പ്രത്യക്ഷമായി ഒരു തരത്തിലും ബന്ധമില്ലാത്ത മൂന്ന് കൊലപാതകങ്ങള്‍,ആ കൊലപാതകങ്ങളിലേക്ക് ഒരു വ്യക്തി തന്റെ മുന്നിലേക്ക് വന്നാല്‍ അയാളുടെ ശാരീരിക മാനസിക ചലനങ്ങള്‍ വഴി അയാള്‍ക്ക് മുന്‍പ് എന്ത് സംഭവിച്ചു,അയാള്‍ക്ക് എന്തു വേണം,ഇനിയെന്തു സംഭവിക്കാം അങ്ങനെയങ്ങനെ ഉത്തരങ്ങള്‍ വളരെ പെട്ടെന്ന് നല്‍കുന്ന സര്‍ ആര്‍ തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക്ക് ഹോംസില്‍ നിന്നും പ്രജോദനം ഉള്‍ക്കൊണ്ട വിശാല്‍ അവതരിപ്പിച്ച ഡിക്റ്ററ്റീവ് കനി എങ്ങനെ എത്തുന്നു?ബാസ്‌ക്കര്‍ വില്‍സിലെ വേട്ടനായിയിലേയും രക്തക്കളത്തിലേയും പോലെ നായക പ്രതിനായക വൃദ്ധങ്ങളുടെ സൂക്ഷമമായ നീക്കങ്ങളിലൂടെയാണു സൃഷി മുന്നേറുന്നത്

തമിഴ് വാണിജ്യ സിനിമ ലോക കമ്പോളത്തില്‍ അറിയപ്പെടുന്നത് തന്നെ മികച്ച ആക്ഷന്‍ സീനുകളുടെ രൂപീകരണം വഴിയാണു.ഇന്ത്യ കണ്ട ഏറ്റവും മികച്ച ആക്ഷന്‍ സിനിമകള്‍ എക്കാലവും നിര്‍മ്മിച്ചിട്ടുള്ളത് തമിഴ് ഫിലീം ഇന്‍ ഡസ്ട്രിയാണു.അത്തരമൊരു കമ്പോളത്തില്‍ നിന്നും നിലവാരമുള്ള മറ്റൊരു ആക്ഷന്‍ സീക്വന്‍സുകള്‍ തന്നെയാണു തുപ്പാരിവാലനിലുള്ളത്.ബാര്‍ ഫൈറ്റും ക്ലൈമാക്‌സിലെ കത്തിയുടെ മനോഹരമായ ഉപയോഗവും കണ്ടിരിക്കുന്നവരില്‍ ആവേശം ഉണര്‍ത്തുന്നവയാണു.

പ്രകടനത്തിന്റെ കാര്യത്തില്‍ പ്രതിനായകന്മാര്‍ക്ക് ചലച്ചിത്രത്തില്‍ ഒത്തിരി സാധ്യതകള്‍ ഉണ്ടായിരുന്നെകിലും വിശാലിന്റേയും പ്രസന്നയുടേയും ഗംഭീര പെര്‍ഫോമന്‍സ്സുകള്‍ക്ക് മുന്നില്‍ വിനയ്ക്കും ആന്‍ഡ്രിയക്കും പിടിച്ച് നില്‍ക്കാനായോ എന്ന് സംശയമാണു.

ബ്ലാക്ക് ഷെയ്ഡില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നുള്ള വിനയ് നടന്നുനീങ്ങുന്ന ഷോട്ട് വെക്റ്റര്‍ ഗെയിമിലെ സ്ലൊ മോഷന്‍ ഷോട്ടിനെ ഓര്‍മ്മിപ്പിക്കുന്നു.

സിനിമയില്‍ പോരായ്മയായി തോന്നിയ ഒരേ ഒരു കാര്യം ഒരു വ്യക്തിയെ ജീവനുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാത്ത തരത്തിലുള്ള സീന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നുള്ളതാണു.

മൊത്തത്തില്‍ കുറ്റാന്വോഷണ സിനിമകളും ആക്ഷന്‍ സിനിമകളും ഇഷ്ടപ്പെടുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അതിവേഗതയിലുള്ള ഒരു മിഷ്‌ക്കിന്‍ സിനിമയാണു തുപ്പാരിവാലന്‍ അഥവാ ഡിക്ടറ്റീവ്.മിഷ്‌ക്കിന്‍ തന്റെ എല്ലാ സിനിമകളിലും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ആഴ്‌നിറക്കുന്ന വൈകാരികപരമായ ഒരു നിര്‍ണ്ണായക നിമിഷം ഉള്‍പ്പെടുത്താറുണ്ട്, പ്രസ്തുത ചിത്രത്തിലും അത്തരമൊരു നിമിഷം ദര്‍ശ്ശിക്കാവുന്നതാണു

 

Share this post: