Top Stories
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ നൽകി കോഡൂർ ബാങ്ക്
April 26, 2021

26/06/2021
മലപ്പുറം:കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് പത്ത് ലക്ഷം രൂപ നൽകി കോഡൂർ സർവ്വീസ് സഹകരണ ബാങ്ക് മാതൃക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ബാങ്കിന്റെ വിഹിതമായി 10 ലക്ഷം രൂപ നൽകിയത്. ഇതോടൊപ്പം ബാങ്കിലെ മുഴുവൻ ജീവനക്കാരും മൂന്നു ദിവസത്തെ ശമ്പളവും ഭരണസമിതിയുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും പ്രസിഡന്റിന്റെ ഹോണറേറിയവും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

കഴിഞ്ഞ രണ്ടു പ്രളയത്തിലും കോവിഡ് തുടക്കത്തിലും എല്ലാ ജീവനക്കാരും ഒരു മാസത്തെ മുഴുവൻ ശമ്പളവും ഭരണസമിതിയുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും പ്രസിഡണ്ടിന്റെ ഒരു മാസത്തെ ഹോണറേറിയവും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു

ബാങ്കിൽ വെച്ച് നടന്ന ചടങ്ങിൽ മലപ്പുറം ജില്ല സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാർ ഗ്ലാഡി ജോൺ പുത്തൂർ ബാങ്ക് പ്രസിഡൻ്റ് വി.പി അനിലിൽ നിന്ന് ചെക്ക് ഏറ്റു വാങ്ങി.

Share this post: