Top Stories
മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ്: എംപാനല്‍ ചെയ്യാനായി സ്വകാര്യ ആശുപത്രികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു
September 29, 2016

സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ക്‌ളെയിമുകള്‍ അനുവദിക്കാനായി എംപാനല്‍ ചെയ്യാന്‍ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍—നിന്ന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. (നം.39193/ഏ2/2014/ഒ&എണഉ തീയതി: 05/09/2016 ). വിജ്ഞാപനത്തിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പൂരിപ്പിച്ച ക്രൈറ്റീരിയ ഫോമിനൊപ്പം അപേക്ഷ സ്ഥാപന മാനേജിംഗ് കമ്മിറ്റി അധികാരപ്പെടുത്തിയ ആളിന്റെ ഒപ്പോടെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. അവസാനതീയതി: ഒക്ടോബര്‍ ഏഴ്. പൊതു നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും www.kerala.gov.in വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷന്‍സ് ലിങ്കില്‍ ലഭിക്കും.

Share this post: