Top Stories
മെയ് നാലു മുതല്‍ ഒമ്പത് വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം
April 29, 2021

29/04/2021
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെ മെയ് നാലു മുതൽ ഒമ്പത് വരെ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. നിലവിൽ വാരാന്ത്യങ്ങളിലുള്ള നിയന്ത്രണങ്ങൾക്ക് തുല്യമായിരിക്കും ഈ നിയന്ത്രണങ്ങൾ. . കടകളിൽ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. മാർക്കറ്റുകളിൽ കർശന നിയന്ത്രണം വരും. കടകളിലെ തൊഴിലാളികൾ കൈയ്യുറ നിർബന്ധമായും ധരിക്കണം. മെയ് രണ്ടിന് വോട്ടെണ്ണൽ ദിനത്തിൽ ഒരു തരത്തിലുള്ള കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങളും അനുവദിക്കില്ല. സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തനം രണ്ടു മണിവരെയാക്കി നിജപ്പെടുത്തി.

Share this post: