13-July-2016
മലപ്പുറം : യന്ത്രവത്കൃത ബോട്ടുകള്‍ക്ക് കളര്‍ കോഡിങ് ചെയ്യാത്ത യാന ഉടമകള്‍ ജൂലൈ 31നകം കളര്‍ കോഡിങ് ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിബന്ധന പാലിച്ചില്ലെങ്കില്‍ യാനങ്ങളുടെ രജിസ്ട്രേഷന് റദ്ദ് ചെയ്യുന്നത് കൂടാതെ ലൈസന്‍സ് പതുക്കി നല്‍കില്ല. പുതിയ യാനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് കളര്‍ കോഡിങ് ചെയ്യണമെന്നതും നിര്‍ബന്ധമാണ്.