Exclusive News
യുവതിയെ മാനഭംഗപ്പെടുത്തൽ; ലീഗ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കേസെടുത്തു

05/04/2018

നിലമ്പൂർ:യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ മുസ്‌ലിം ലീഗ് നേതാവും ചോക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.എം ഹമീദലിക്കെതിരെ പോലീസ് കേസെടുത്തു. ചോക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കളിക്കാവ് പോലീസ് ഹമീദലിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തത്.

സി.എം ഹമീദലി തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി കളിക്കാവ് പോലീസിൽ ഇന്ന് രാവിലെ നൽകിയ പരാതിയിൽ പറയുന്നു. ഏതാനും ദിവസം മുൻപാണ് സംഭവം. നാട്ടിൽ വിഷയം അറിഞ്ഞതോടെ യുവതിയെ നവമാധ്യമങ്ങളിലൂടെ അപമാനപ്പെടുത്താനും ശ്രമം നടന്നതായി പരാതിയിലുണ്ട്.

കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റിന്റെ രാജി ആവിശ്യപെട്ട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചുകൾ നടത്തിയിരുന്നു. ചോക്കാട് പഞ്ചായത്ത് എട്ടാം വാർഡ് കല്ലാംമൂല മെമ്പറായ ചുണ്ടിയൻമൂച്ചി ഹമീദലിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

Share this post: