Exclusive News
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റയില്‍വെ സ്‌റ്റേഷനുകളില്‍ കോഴിക്കോട് ഒന്നാമത്

12/01/2018

ഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വ സര്‍വേയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ഒന്നാം സ്ഥാനം. ദില്ലിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനാണ് വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും പുറകില്‍. ട്രാവല്‍ ആപ്പായ ixigo നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് കോഴിക്കോടിനെ ഏറ്റവും വൃത്തിയുള്ള സ്റ്റേഷനായി യാത്രക്കാര്‍ തെരഞ്ഞെടുത്തത്. വൃത്തിയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയിലെ സ്റ്റേഷനുകളാണ് മുന്നിലെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Share this post: