Top Stories
രാഷ്‌ട്രീയ പ്രവര്‍ത്തനം സര്‍ഗ്ഗാത്മകമാവുകയും സര്‍ഗ്ഗാത്മക പ്രവര്‍ത്തനം രാഷ്‌ട്രീയ ഉള്ളടക്കമുള്ളതുമാകണം : കവി ആലങ്കോട്‌ ലീലാകൃഷ്‌ണന്‍
May 28, 2016

ngo-kavyasandhya27, May 2016
മലപ്പുറം : രാഷ്‌ട്രീയ പ്രവര്‍ത്തനം സര്‍ഗ്ഗാത്മകമാവുകയും സര്‍ഗ്ഗാത്മക പ്രവര്‍ത്തനം രാഷ്‌ട്രീയ ഉള്ളടക്കമുള്ളതുമാകണമെന്ന്‌ കവി ആലങ്കോട്‌ ലീലാകൃഷ്‌ണന്‍. കേരള എന്‍.ജി,ഒ. യൂണിയന്റെ 53-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ കാവ്യസന്ധ്യ വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ടൗണ്‍ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘അടയാളങ്ങള്‍’ എന്ന കവിതയോടെയായിരുന്നു ഉദ്‌ഘാടനം.
എന്‍.ജി.ഒ. യുണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ പി.എച്ച്‌.എം. ഇസ്‌മയില്‍ ആമുഖ ഭാഷണം നടത്തി. അദ്ധ്യക്ഷന്‍ മണമ്പൂര്‍ രാജന്‍ ബാബു ‘കൂട്ടിലങ്ങാടി’ എന്ന കവിത ചൊല്ലി. പി.കെ. ഗോപി (ഊഴം), എം.എം. സചീന്ദ്രന്‍ (ചൊറിഞ്ഞു ചൊറിഞ്ഞ്‌), ഒ.പി. സുരേഷ്‌ (തുറന്ന വഴി), ആര്യഗോപി (പകലാണിവള്‍), പി.എസ്‌. വിജയകുമാര്‍ (ആത്മഹത്യ) എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. സാഹിത്യ മത്സര വിജയികളായ പി.എസ്‌. വിജയകുമാര്‍ (കവിത-1), സിന്ധു. ആര്‍. (കവിത-11), ശ്രീകുമാര്‍ കല്ലറ (കഥ-1), പി.വി. വൃന്ദകുമാരി (കഥ-11) എന്നിവര്‍ക്ക്‌ പ്രസിഡണ്ട്‌ പി.എച്ച്‌.എം. ഇസ്‌മയില്‍, ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, പി.കെ. ഗോപി എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.
സാഹിത്യ സമിതി കണ്‍വീനര്‍ പി. മോഹന്‍ദാസ്‌ സ്വാഗതവും, സോഫിയ ബി. ജെയിന്‍സ്‌ നന്ദിയും പറഞ്ഞു.

Share this post: