Exclusive News
ലീഗ് നേതാവിനെതിരെ ലൈംഗികാരോപണം

09/05/2018

മലപ്പുറം: സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാനും കൊണ്ടോട്ടി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ടുമായ ജബ്ബാര്‍ ഹാജിക്ക് എതിരെ ലൈംഗിക ചൂഷണ ആരോപണവുമായി വാഴക്കാട് സ്വദേശിയായ സ്ത്രീ രംഗത്ത്.
വീട്ടിൽ അതിക്രമിച്ച് കയറി പീഡനം നടത്തിയെന്നും നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനം ലീഗിന്റെ പ്രതാന നേതാക്കൾ ചേർന്ന് ഒത്തുതീർപ്പാക്കിയിരുന്നു. പീഡനത്തെ തുടർന്ന് ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെ ജബ്ബാർ ഹാജി വിവാഹം കഴിക്കാം എന്നായിരുന്നുവെത്രേ ഒത്ത് തീർപ്പ് വിവസ്ഥ. എന്നാൽ ഇത് പിന്നീട് നടന്നില്ല. സ്ത്രീയേയും കുടുംബത്തേയും ജബ്ബാർ ഹാജി ഭീഷണിപ്പെടുത്തുന്നു എന്ന് സമസ്തയിൽ പരാതിപെട്ടിട്ടും കാര്യമുണ്ടായില്ല. ഇതിനെ തുടർന്നാണ് വനിത കമ്മീഷനെ സമീപിച്ചിരിക്കുന്നത്. അതേ സമയം ആരോപണം കെട്ടിചമച്ചതാണെന് ജബ്ബാർ ഹാജി പ്രതികരിച്ചു.

Share this post: