Exclusive News
ലീഗ് സമ്മേളന സ്ഥലം ശുചീകരിക്കാൻ മുൻസിപ്പൽ തൊഴിലാളികൾ

23/02/2019

മലപ്പുറം: കോട്ടപ്പടി വലിയവരമ്പ് ബൈപ്പാസിൽ നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളന നഗരി ശുചീകരിക്കുന്നത് മലപ്പുറം മുൻസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച്. 19 ന് തുടങ്ങിയ സമ്മേളനത്തിന്റെ പന്തലിലെ മാലിന്യങ്ങളാണ് ഇങ്ങനെ എല്ലാ ദിവസവും അതിരാവിലെ നീക്കം ചെയ്യുന്നത്. ഇതിനായി മുൻസിപ്പാലിറ്റിയിലെ തൊഴിലാളികളേയും വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. നഗരത്തിൽ പലയിടത്തും കൂടി കിടക്കുന്ന മാലിന്യങ്ങൾ സമയത്തിന് നീക്കം ചെയ്യുന്നില്ല എന്ന ആക്ഷേപം നില നിൽക്കുമ്പോൾ തന്നെയാണ് ലീഗ് ഭരിക്കുന്ന നഗരസഭയിലെ തൊഴിലാളികളെ സ്വകാര്യ സ്ഥലത്ത് നടക്കുന്ന സമ്മേളനത്തിന് ഉപയോഗിക്കുന്നത്.

Share this post: