ലൈഫ് മിഷന്‍ : നവംബര്‍ ഒന്നിന് 52,000 വീട് നിര്‍മാണം തുടങ്ങും

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%B2%E0%B5%88%E0%B4%AB%E0%B5%8D-%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%A8%E0%B4%B5%E0%B4%82%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8/">
Twitter

ലൈഫ് മിഷന്‍ : നവംബര്‍ ഒന്നിന് 52,000 വീട് നിര്‍മാണം തുടങ്ങും

26/09/2017

മലപ്പുറം:പാതിവഴിയില്‍ നിര്‍മാണം നിലച്ച അരലക്ഷത്തിലധികം വീടുകളുടെ പുനര്‍നിര്‍മാണം നവംബര്‍ ഒന്നിന് തുടങ്ങും. സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിയായ ലൈഫ് മിഷന്റെ നേതൃത്വത്തിലാണ് കേരളപ്പിറവി ദിനത്തില്‍ ഭവനസ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറകുമുളയ്ക്കുന്നത്. ഇത്തരത്തിലുള്ള 52,000 വീടുകളുടെ നിര്‍മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കും. പണം ലഭിച്ചിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാനാകാത്ത പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിന് പൊതുപങ്കാളിത്തം ലഭ്യമാക്കാനും ലൈഫ്മിഷന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
നവകേരള മിഷന്റെ ഭാഗമായാണ് എല്ലാവര്‍ക്കും വീട് ഉറപ്പാക്കാന്‍ ലൈഫ് പദ്ധതി ആരംഭിച്ചത്. പാതിവഴിയില്‍ നിലച്ച വീടുകള്‍ പൂര്‍ത്തീകരിക്കുക, വീടും ഭൂമിയുമില്ലാത്തവര്‍ക്ക് അവ ലഭ്യമാക്കുക, വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കുക എന്നിവയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നിര്‍മാണം ആരംഭിച്ച് പൂര്‍ത്തീകരിക്കാത്ത വീടുകള്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. ഇ എം എസ് ഭവനപദ്ധതി, മത്സ്യത്തൊഴിലാളി ഭവനപദ്ധതി, എസ്സിഎസ്ടി ഭവനപദ്ധതി, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഭവനപദ്ധതികള്‍ തുടങ്ങിയവയാണ് പലയിടത്തും അപൂര്‍ണമായി കിടക്കുന്നത്. ഇതില്‍ കൂടുതലും മൂന്നാംഘട്ട ഗഡു ലഭിക്കാത്തതിനാലാണ് നിലച്ചത്. ലൈഫ് മിഷന്‍ തയ്യാറാക്കിയ പ്രത്യേക സോഫ്‌റ്റ്വെയര്‍ വഴിയാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വീടുകളുടെ പട്ടിക രജിസ്റ്റര്‍ ചെയ്തത്. ഇവയുടെ പൂര്‍ത്തീകരണത്തിന് പഌന്‍ ഫണ്ടില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തിയിട്ടുണ്ട്.

 

Share this post:

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജറാക്കണമെന്ന് അഛന്റെ അപേക്ഷ

എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

സി പി ഐ എന്ന വിഴുപ്പിനെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതക വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസിന് സ്‌കൂള്‍ വിട്ടുകൊടുത്ത് മുസ്ലിംലീഗ് നേതാവ്

സി പി ഐയില്‍ കൂട്ട രാജി തുടരുന്നു. ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു.

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി