Top Stories
വരള്‍ച്ച തടയാന്‍ തൊഴിലുറപ്പിലൂടെ പദ്ധതികള്‍ നടപ്പാക്കണം : ധനമന്ത്രി തോമസ്‌ ഐസക്‌
May 28, 2017

28-May-2017

മലപ്പുറം : വരള്‍ച്ച തടയുന്നതിന്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ കയര്‍ഭൂവസ്‌ത്രം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ശില്‌പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹരിത കേരളം മിഷനിലുള്‍പ്പെടുത്തി വരള്‍ച്ച നേരിടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഇതിന്‌ ജില്ലാതലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്‌ടര്‍ അമിത്‌ മീണ അധ്യക്ഷത വഹിച്ചു. പ്രൊജക്‌ട്‌ ഡയറക്‌ടര്‍ പ്രീതി മേനോന്‍, എന്‍.സി.ആര്‍.എം.ഐ ഡയറക്‌ടര്‍ ഡോ. അനില്‍, അബ്‌ദുറഹ്‌ മാന്‍ എന്നിവര്‍ സംസാരിച്ചു.

Share this post: