Exclusive News
വളാഞ്ചേരിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കൗൺസിലർക്ക് മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹാജരായത് മുൻ എംഎസ്എഫ് നേതാവ്

വളാഞ്ചേരി:വളാഞ്ചേരിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭാ കൗൺസിലറുമായ ഷംസുദ്ദീന് വേണ്ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ലീഗ് നേതാവ്.   മുൻ എംഎസ്എഫ് നേതാവും യൂത്ത് ലീഗ് മാറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ: എകെ സക്കറിയയാണ് പ്രതിക്ക് വേണ്ടി ഇന്ന് മഞ്ചേരി പോക്സോ കോടതിയിൽ ഹാജറായത്.

മന്ത്രി കെ.ടി ജലീലും സിപിഐഎം ഉം പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപം ലീഗ് ഉയർത്തുന്നതിനിടെയാണ് ലീഗ് നേതാവ് തന്നെ പീഡന കേസ് പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജറാതിരിക്കുന്നത്.

പീഡന പരാതി ഉയർന്നതിനെ തുടർന്ന് പ്രതി ഷംസുദ്ദീൻ ഒളിവിൽ പോയിരുന്നു. പോക്‌സോ കേസ് ചുമത്തപ്പെട്ട ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തി വരവെയാണ് മുൻകൂർ ജ്യാമ്യാപേക്ഷ കോടതിയിൽ എത്തുന്നത്. കൂടുതൽ വാദത്തിനായി കോടതി കേസ് മാറ്റിവെച്ചു.

Share this post: