29-Nov-2016
കൊളത്തൂർ : കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെങ്ങാട് വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. വെങ്ങാട് അംബ്ദേക്കർ കോളനിയിൽ വെകനം കുന്നത്ത് കൃഷ്ണൻറെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി കത്തി ദുരൂഹ സാഹചര്യത്തിൽ നശിച്ചത്. അയൽവാസിയുടെ വീട്ടു മുറ്റത്ത് നിറുത്തിയിട്ടതായിരുന്നു .സ്വന്തം വീട്ടു മുറ്റത്തു സ്ഥലമില്ലാത്തതിനാലാണെത്രെ അയൽവാസിയുടെ വീട്ടിലെ ഷെഡിൽ സാധാരണ നിറുത്തിയിടാറുള്ളത് . ഇതാണ് കഴിഞ്ഞ ദിവസം രാത്രി കത്തി നശിച്ചത്.ഈ മേഖലയിൽ കഴിഞ്ഞ ചിലമാസങ്ങൾക്കുള്ളിൽ ഇത് മൂന്നാമത്തെ സംഭവമാണ് മാസങ്ങൾക്ക് മുൻപ് എടയൂർ റോഡിൽ വീട്ടിൽ നിറുത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചതിനും ആഴ്ചകൾക്കു മുൻപ് ചെമ്മലശ്ശേരി സ്വദേശിയുടെ സ്കൂട്ടി കത്തിച്ചു വീടിനു മീതെ കരിഓയിൽ ഒഴിച്ചതിനും തുമ്പിലാതെ അലയുമ്പോഴാണ് ഈ സംഭവംകൂടി .