വേങ്ങര ഉപതെരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ 

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0-%E0%B4%89%E0%B4%AA%E0%B4%A4%E0%B5%86%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D-2/">
Twitter

വേങ്ങര ഉപതെരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ 

12/10/2017

വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്‌ടോബര്‍ 15ന് രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നടക്കും.  രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത് ചൗധരിയുടെയും  സ്ഥാനാര്‍ഥികളുടെയും സാന്നിദ്ധ്യത്തില്‍ തുറക്കും.  ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും.   വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജീകരിച്ചിരിക്കുന്നത്.  ഇതില്‍ ഒന്നില്‍ മൂന്ന് വീതം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിന് നിയോഗിക്കും.  ഒരു സൂപ്പര്‍വൈസര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയോഗിക്കുക.  42 പേര്‍ക്ക് പുറമെ 20 റിസര്‍വ് ഉദ്യോഗസ്ഥന്മാരെയും ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്.  അനുവദിക്കുന്ന ടേബിളുകള്‍ സംബന്ധിച്ച റാന്റമൈസേഷന്‍ ഒക്‌ടോബര്‍ 14ന് നടക്കും.   ഇവര്‍ക്കുള്ള പരിശീലനം നാളെ രാവിലെ 10.30ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടക്കും.

Share this post:

ബിജെപി നേതാവിന്റെ നിർദ്ദേശ പ്രകാരം ബീവ്റേജ് ഔട്ലറ്റിന് തീയിട്ടവരെ പിടികൂടി

കണ്ണ്ചൂഴ്‌ന്നെടുക്കുമെന്ന ഭീഷണിയില്‍ നടന്‍ അലന്‍സിയര്‍ പോലീസില്‍ പരാതി നല്‍കി

കണ്ണ് ചൂഴ്ന്നെടുക്കാൻ വന്നവർക്ക് ചുട്ടമറുപടിയുമായി കോടിയേരി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിവിധ പരിശോധന ഫലങ്ങള്‍ക്കായി അലയേണ്ട; ഇനിയെല്ലാം വിരല്‍ത്തുമ്പില്‍

ലീഗിന്റെ അടിത്തറക്ക് യാതൊരുകുലുക്കവും സംഭവിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

ഭീഷണിയാകുമെന്ന് കരുതിയ ഹംസ നോട്ടക്കും പിന്നില്‍

വണ്‍ മില്യന്‍ ഗോള്‍ – നറുക്കെടുപ്പു നടത്തി

വേങ്ങര ഉപതെരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ 

ആരോപണങ്ങളില്‍ ഒന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ പൊതുജീവിതം അവസാനിപ്പിക്കും

വേങ്ങരയില്‍ 71.99. ശതമാനം പോളിങ്ങ്