Top Stories
വേനല്‍ പ്രതിരോധം : വിളകളെയും വളര്‍ത്ത് മൃഗങ്ങളെയും സംരക്ഷിക്കണം
April 27, 2016

27, April 2016
മലപ്പുറം : കടുത്ത വേനലിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ‘ആത്മ’ സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തിയ ശില്പശാലയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ താഴെ കൊടുക്കുന്ന ശുപാര്‍ശകള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്ന് ‘ആത്മ’ പ്രൊജക്റ്റ് ഡയറക്ടര്‍ അറിയിച്ചു.

• ഉണങ്ങിയ ഇലകള്‍, ചകിരി, മുതലായ വിവിധ വിള അവശിഷ്ടങ്ങള്‍ കൊണ്ട് വിളകളുടെ തടത്തില്‍ തന്നെ പുതയിടുന്നത് വേനലിന്‍റെ കാഠിന്യം കുറയ്ക്കുന്നതിനും മണ്ണിന്‍റെ ഫലഭൂയിഷ്ടി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും
• വിളകളുടെ തടിയില്‍ (തെങ്ങ്, കമുക്) ഏകദേശം അഞ്ച് അടി വരെ കുമ്മായം പൂശുന്നത് വേനലിന്‍റെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും
• അമിത ജലസേചനം രോഗ – കീട ബാധ വര്‍ധിക്കാന്‍ കാരണമാവുകയും മണ്ണിലെ മൂലകങ്ങളെ ഭൂഗര്‍ഭജല സംവിധാനത്തിലേയ്ക്ക് കിനിഞ്ഞിറങ്ങി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. വിളകള്‍ക്ക് അമിത ജലസേചനവും ജലത്തിന്‍റെ ദുരുപയോഗവും തീര്‍ത്തും ഒഴിവാക്കണം
• ഉണങ്ങിയ ഇലകളും മറ്റു അവശിഷ്ടങ്ങളും വിളകളുടെ തടത്തില്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുക
• തോട്ടങ്ങള്‍ക്ക് ചുറ്റുമുള്ള ഉണങ്ങിയ പുല്‍  കാടുകള്‍ വെട്ടി വൃത്തിയാക്കി ഒരു ഫയര്‍ ബെല്‍റ്റ് തയാറാക്കുന്നത് തീ പടരുന്നത് ഒഴിവാക്കാന്‍ സഹായിക്കും
• കര്‍ഷകര്‍ രാവിലെ 11 മുതല്‍ മൂന്ന് വരെ വെയില്‍ കൊണ്ടുള്ള ജോലികള്‍ ഒഴിവാക്കുക. ജോലി ചെയ്യുന്ന സമയം തൊപ്പിയോ തൊപ്പിക്കുടയോ ഉപയോഗിക്കണം. ധാരാളം വെള്ളം കുടിക്കുക
• വളര്‍ത്ത് മൃഗങ്ങളെ തണലത്തു കെട്ടിയിടണം. വെയിലത്തു മേയുവാന്‍ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കാന്‍ നല്കവണം.

Share this post: