വൈകി എത്തുന്ന വികസനം വികസന നിഷേധമാണ് : ഡോ.കെ .ടി.ജലീൽ

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%B5%E0%B5%88%E0%B4%95%E0%B4%BF-%E0%B4%8E%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B4%A8%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%95/">
Twitter

വൈകി എത്തുന്ന വികസനം വികസന നിഷേധമാണ് : ഡോ.കെ .ടി.ജലീൽ

22/09/2017
ഉഫ സിററി: വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന കാലതാമസം വികസനം നാടിന് നിഷേധിക്കപ്പെടുന്നതിന് തുല്ല്യമാണെന്ന് തദ്ദേശസ്വയംഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ: കെ.ടി.ജലീൽ അഭിപ്രായപ്പെട്ടു . റഷ്യൻ ഫെഡറേഷനിലെ ബാഷ് കോർട്ടാസ്താന്റെ തലസ്ഥാനമായ ഉഫ സിററിയിൽ ചേർന്ന ബ്രിക്സ് രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . കാലങ്ങളായി പല കാരണങ്ങൾ കൊണ്ടും അവഗണിക്കപ്പെട്ട പ്രദേശങ്ങളുടെയും സമൂഹങ്ങളുടെയും പുരോഗതിയാണ് അധികാര വികേന്ദ്രീകരണം കൊണ്ട് അർത്ഥമാക്കുന്നത് . എവിടെയോ ഇരുന്ന് ഏതാനും പേർ തീരുമാനങ്ങളെടുത്ത് നടപ്പാക്കുമ്പോഴല്ല ഓരോ ദേശത്തെയും ജനങ്ങൾ അവരവരുടെ മേഖലകളിൽ എന്തൊക്കെ പുരോഗമന പ്രവർത്തനങ്ങളാണ് നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കുമ്പോഴാണ് ഗ്രാമ സ്വരാജ് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാവുകയെന്ന മഹാത്മാഗാന്ധിയുടെ നിരീക്ഷണം ലോകം നിലനിൽക്കുന്നേട്ടത്തോളം പ്രസക്തമാണെന്നും ജലീൽ പറഞ്ഞു .
         ” പശ്ചാതല വികസനത്തിൽ പൗരൻമാരുടെ ഇടപെടൽ ” എന്ന വിഷയത്തെ അധികരിച്ചായിരുന്നു സമ്മേളനം സംഘടിപ്പിച്ചിരുന്നത് . അധികാര വികേന്ദ്രീകരണ പ്രക്രിയയിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പ്രാപ്തരാക്കുന്നതിന് കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) മോഡലിൽ പരിശീലന കേന്ദ്രങ്ങൾ അംഗരാജ്യങ്ങളിൽ ഉണ്ടായാൽ ജനങ്ങൾക്കത് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറ്റാണ്ടുകളായി പാർശ്വവൽകരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് കേരളത്തിൽ സ്ഥാപിച്ച കുടുംബശ്രീ പ്രസ്ഥാനം വൻ വിജയമായത് ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു: .
           ഇന്ത്യയിൽ നിന്നുള്ള നാലംഗ സംഘത്തെ കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി പര് ഷോത്തം റുപാലയാണ് നയിച്ചത് . ഡോ: കെ.ടി.ജലീലിനെ കൂടാതെ മധ്യപ്രദേശ് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഗോപാൽ ഭാർഗവ , കേന്ദ്ര പഞ്ചായത്ത് രാജ്  മന്ത്രാലയത്തിന്റെ സെക്രട്ടറി ജിതേന്ദ്ര ശങ്കർ മാത്തൂർ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു .
Share this post:

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി

വിക്കറ്റ് നമ്പര്‍ 3, തോമസ് ചാണ്ടി , എന്‍ സി പി

എന്‍ സി പി മുന്നണി വിട്ടേക്കും; എന്‍ ഡി എയില്‍ ചേരാന്‍ സാധ്യത

രണ്ട് മണിക്കൂര്‍കൊണ്ട് തീരുമാനമെന്ന് തോമസ് ചാണ്ടി

മലപ്പുറത്ത് മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി കലക്ടര്‍ ഉത്തരവിട്ടു.

കോടതിയില്‍ സര്‍ക്കാറും തോമസ് ചാണ്ടിക്കെതിരെ

എന്‍ സി പിയും കൈവിട്ടു

തോമസ് ചാണ്ടിക്കെതരിരെ കോടതി