വൈക്കത്തഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ജാതി താലപ്പൊലി നിര്‍ത്തലാക്കുക: യുവസമിതി സംസ്ഥാന സമ്മേളനം

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%AE%E0%B4%BF-%E0%B4%AE%E0%B4%B9%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%B5%E0%B5%81/">
Twitter

വൈക്കത്തഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ജാതി താലപ്പൊലി നിര്‍ത്തലാക്കുക: യുവസമിതി സംസ്ഥാന സമ്മേളനം

25/09/2017

തിരുവനന്തപുരം: വൈക്കത്തഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ജാതി തിരിച്ചുള്ള താലപ്പൊലി അവസാനിപ്പിക്കുക. നവോത്ഥാന മൂന്നേറ്റങ്ങളില്‍ വൈക്കത്തിന്റെ ചരിത്ര പശ്ചാത്തലത്തെ നിഷേധിക്കുന്ന ഇത്തരം ജാതീയ വിവേചനങ്ങള്‍ തിരികെഎത്തുന്നത് ആശങ്കാജനകമാണ്. പൊതുസമൂഹവും സര്‍ക്കാരും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി പ്രഥമ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

‘പ്രതിവിപ്ലവത്തിന്റെ കാലത്ത് നവോഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക.’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം ആനന്ദ് സോമന്‍ , രാഖി കെ ആര്‍ (ഉത്തരമേഖല), അമൃത , ജിതിന്‍ വിഷ്ണു (മധ്യ മേഖല), ആദില കബീര്‍ , മനു തോന്നക്കല്‍ (ദക്ഷിണ മേഖല) എന്നിവരെ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. 14 ജില്ലകളില്‍ നിന്നായി 127 പ്രതിനിധികള്‍ പങ്കെടുത്തു.

മേരിക്യൂറിയുടെ നൂറ്റി അമ്പതാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി ഹയര്‍സെക്കണ്ടറി തലത്തില്‍ നടത്തുന്ന വിജ്ഞാനോത്സവം, കോളേജുകളെയും ഗവേഷണസ്ഥാപനങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ക്യാമ്പസ് സയന്‍സ് ഫെസ്റ്റിവല്‍ , ശാസ്ത്രസാക്ഷരത സര്‍വേ എന്നിവ ഒക്ടോബര്‍ നവംബര്‍ മാസക്കാലയളവില്‍ നടക്കും. സിപി നാരായണന്‍ എം.പി, ഡോ.കെ.പി.അരവിന്ദന്‍ ,ആര്‍ രാധാകൃഷ്ണന്‍ , എന്‍ ജഗ്ജീവന്‍ , ബി.രമേഷ്, തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

 

Share this post:

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജറാക്കണമെന്ന് അഛന്റെ അപേക്ഷ

എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

സി പി ഐ എന്ന വിഴുപ്പിനെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതക വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസിന് സ്‌കൂള്‍ വിട്ടുകൊടുത്ത് മുസ്ലിംലീഗ് നേതാവ്

സി പി ഐയില്‍ കൂട്ട രാജി തുടരുന്നു. ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു.

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി