22-June-2016
മക്കരപറമ്പ് : വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് മക്കരപറമ്പ് യൂണിറ്റ് സംഘടിപ്പിക്കുന്ന ശഹബാന്‍ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ മത്സരം ഒന്നാംഘട്ട രെജിസ്ട്രേഷന് ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാര് അണിനിരക്കുന്ന മത്സരങ്ങള്‍ ജൂലൈ 10 നു രാവിലെ 9 മുതല്‍ സമൂഹ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. സ്വാഗത സംഘം രൂപീകരണ യോഗവും മത്സരാര്‍ത്ഥികളുടെ പേര് ചേര്‍ക്കല്‍ ഉദ്ഘാടനവും സംഗീത സംവിധായകന് മുഹ്സിന് കുരിക്കള്‍ നിര്‍വ്വഹിച്ചു. സംഗീത അദ്ധ്യാപകന് നിസാര്‍ തൊടുപുഴ മുഖ്യാതിഥിയായിരുന്നു. ലോഗോ പ്രകാശനം മഞ്ഞളാംകുഴി അലി എം.എല്‍.എ. നിര്‍വ്വഹിച്ചു. ബുക്ക്ലെറ്റ് പ്രകാശനം വ്യവസായ പ്രമുഖന് തറയില്‍ മുസ്തഫ നിര്‍വ്വഹിച്ചു. മാപ്പിളപ്പാട്ട് രചയിതാവ് കൂട്ടില്‍ ബാപ്പുവിനെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് വെങ്കിട്ട അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. കുറ്റീരി മുജീബ് റഹ്മാന്, പി.രാജീവ്, ചോലക്കല്‍ നസീം, സിഞ്ചു ഫാറൂഖ്, ടി.ടി. റഫീഖ്, ഷബീര്‍ വടക്കാങ്ങര , അക്ക്രം ചൂണ്ടയില്‍ , ഷമീര്‍ രാമപുരം, എ.പി.അനീസുദ്ധീന്‍, സി.എച്.അനീസ്, സി.അബൂബക്കര്‍, റഫീഖ് പൂമ്പാറ്റ, ആരിഫ് ചൂണ്ടയില്‍, പുല്ലേങ്ങള് അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുവള്ളി ഹബീബ, വൈസ് പ്രസിഡന്റ് പി.ലത, മെമ്പര്‍ തയ്യില്‍ മുസ്തഫ തുടങ്ങിയവര്‍ പ്രതിഭാ സംഗമത്തില്‍ അതിഥികളായി പങ്കെടുത്തു.