Exclusive News
സദാചാരക്കാരുടെ കുരുപൊട്ടിച്ച മലപ്പുറത്തെ മൊഞ്ചത്തിമാരുടെ ഫഌഷ് മോബിന്റെ വീഡിയോ കാണാം

03/12/2017
മലപ്പുറം; ഡിസംബര്‍ ഒന്നിന് ലോക എയ്ഡ്ദിനത്തിന്റെ ഭാഗമായി മലപ്പുറത്ത് മുസ്ലിം പെണ്‍കുട്ടികള്‍ ഫഌഷ് മോബ് അവതരിപ്പിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം സദാചാരക്കാരുടെ കുരുപൊട്ടിച്ചിരിക്കുന്നത്. ഡാന്‍സ് കളിക്കുന്ന പെണ്‍കുട്ടികളെ നരകത്തിലെ വിറക് കൊള്ളിയാക്കിയും, നിനക്ക് മരിക്കേണ്ടേ പെണ്ണേ എന്ന ചോദ്യവുമായി കേട്ടാലറക്കുന്ന വാക്കുകളുമായി സദാചാരക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.
മഫ്തയിട്ട് മലപ്പുറത്തെ തെരുവ് മദ്ധ്യത്തില്‍ നൃത്തം ചെയ്ത പെണ്‍കുട്ടികളെ, നിങ്ങള്‍ ചെയ്ത അപരാധം അല്ലാഹു ഒരിക്കലും പൊറുക്കില്ല, നരകത്തിലെ വിറക് കൊള്ളികളായി നിങ്ങള്‍ കത്തിയാളുന്ന ആ ദിവസം എനിക്ക് മനസ്സില്‍ കാണാം എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്‌

Share this post: