Exclusive News
സദാചാര പോലീസ് ചമഞ്ഞ് യുവാവിന് മർദ്ദനം, പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചു; സംഭവം എസ്.പി ഓഫീസിന് മുൻവശത്ത്

08/03/2018

മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിന് മർദ്ദനം, ജില്ലാ ലോട്ടറി ഓഫീസ് ജൂനിയർ സൂപ്രണ്ട് ആലപ്പുഴ സ്വദേശി ബെൻസി ജോസഫി(38) നാണ് മർദ്ദനമേറ്റത്. മർദ്ദച്ചതിന് ശേഷം പട്ടിയെ അഴിച്ച് വിട്ട് കടിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രി പത്തരക്കാണ് സംഭവം യുവാവ് മലപ്പുറം ഗവ:താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

എസ്പി ഓഫീസിന് സമീപം രണ്ട് മാസമായി വാടക വീട്ടിൽ താമസിക്കുന്ന ബെൻസി ജോസഫ് രാത്രി പത്തരക്ക് എസ്പി ഓഫീസിന് മുൻപിലെ റോഡരികിൽ കാർ പാർക്ക് ചെയ്ത് ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കേ അതേ പ്രദേശത്തുകാരനയായ അഘിലേഷ് എന്ന യുവാവ് ചോദ്യം ചെയ്യുകയായിരുന്നുവെത്രേ.. അലപ്പുഴയിലുള്ള വാഹനത്തിന് ഇവിടെ എന്ത് കാര്യമെന്ന് ചോദിച്ചായിരുന്നു ചോദ്യം ചെയ്യൽ ഇതിനിടയിൽ അഘിലേഷ് കാറിന്റെ ചാവി പിടിച്ച് വാങ്ങുകയും മർദ്ദിക്കുകയും കൂടെയുണ്ടായിരുന്ന വളർത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്തതായി ചികിത്സയിൽ കഴിയുന്ന ബെൻസി ജോസഫ് പറയുന്നു. യുവാവിന് തലയിൽ പൊട്ടലുണ്ട്. കയ്യിലും കഴുത്തിലും നായയുടെ കടിയു മേറ്റിട്ടുണ്ട്. എസ്പി ഓഫീസ് ജീവനക്കാരാണ് ഇദ്ധേഹത്തെ ആശുപത്രിയിലാക്കിയത്.

Share this post: