സമ്മേളനങ്ങള്‍കൊണ്ട് ഇടതു പാര്‍ട്ടികള്‍ മാതൃകയാകുമ്പോള്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%B3%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%87%E0%B4%9F%E0%B4%A4/">
Twitter

സമ്മേളനങ്ങള്‍കൊണ്ട് ഇടതു പാര്‍ട്ടികള്‍ മാതൃകയാകുമ്പോള്‍

26/09/2017

മലപ്പുറം:  സി പി ഐ, സി പി ഐ എം പാര്‍ട്ടികളുടെ വിവിധ സമ്മേളനങ്ങള്‍ നടന്നു വരികയാണ്. ബ്രാഞ്ച് തലം മുതല്‍ പാര്‍ട്ടികോണ്‍ഗ്രസ് വരെയുള്ള വിവിധ സമ്മേളനങ്ങളില്‍ ഇരു പാര്‍ട്ടികളും മാതൃകാപരമായ നടപടികളാണ് കൈകൊള്ളുന്നത്. തീര്‍ത്തും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് നടത്തുന്ന സമ്മേളനങ്ങളില്‍ ഭക്ഷണം മുതല്‍ പ്രചരണം വരെയുള്ള കാര്യങ്ങളില്‍ പരമാവധി പരിസ്ഥിതി സൗഹാര്‍ദ്ദവും ജൈവികവുമായി നടത്താനാണ് തീരുമാനങ്ങള്‍. മാത്രവുമല്ല യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാധിനിത്യം നല്‍കിയാണ് ബ്രാഞ്ച്തലം മുതല്‍ ഭാരവാഹികളെ നിശ്്ചയിക്കുന്നത്. ഇതിനോടകംതന്നെ നിരവധി വനിതകളും യുവാക്കളും സി പി എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞടുക്കപ്പെട്ടു.
ഇരു പാര്‍ട്ടികളുടെയും സംസ്ഥാന സമ്മേളനത്തിനുള്ള അരിയും മത്സ്യവും സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുകയാണ് ഇപ്രാവശ്യം. തൃശൂരില്‍ നടക്കുന്ന സി പി ഐ എം സംസ്ഥാന സമ്മേളനത്തിലെ ഭക്ഷണത്തിനുള്ള അരിയും മത്സ്യവും ഇതിനോടകം തന്നെ വിത്തിറക്കിക്കഴിഞ്ഞു. മലപ്പുറത്ത് നടക്കുന്ന സി പി ഐ സമ്മേളനത്തിനുള്ള അരിക്കും പെരിന്തല്‍മണ്ണയില്‍ വിത്തിറക്കിക്കഴിഞ്ഞു. സാധാരണ പാര്‍ട്ടിസമ്മേളനങ്ങള്‍ക്ക് കുപ്പിവെള്ളവും ഹോട്ടല്‍ ഭക്ഷണവും നല്‍കുന്നവര്‍ക്ക് ഇടതുപാര്‍ട്ടികള്‍ രാജ്യത്തിന് മാതൃകയാവുകായണ്‌

Share this post:

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി

വിക്കറ്റ് നമ്പര്‍ 3, തോമസ് ചാണ്ടി , എന്‍ സി പി

എന്‍ സി പി മുന്നണി വിട്ടേക്കും; എന്‍ ഡി എയില്‍ ചേരാന്‍ സാധ്യത

രണ്ട് മണിക്കൂര്‍കൊണ്ട് തീരുമാനമെന്ന് തോമസ് ചാണ്ടി

മലപ്പുറത്ത് മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി കലക്ടര്‍ ഉത്തരവിട്ടു.

കോടതിയില്‍ സര്‍ക്കാറും തോമസ് ചാണ്ടിക്കെതിരെ

എന്‍ സി പിയും കൈവിട്ടു

തോമസ് ചാണ്ടിക്കെതരിരെ കോടതി