Exclusive News
സേവനത്തിന് നിയോഗിച്ച വളണ്ടിയര്‍മാര്‍ മത – രാഷ്ട്രീയ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്

മലപ്പുറം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച വളണ്ടിയര്‍മാര്‍ നിഷ്പക്ഷത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍. മത, രാഷ്ട്രീയ, സംഘടനാപരമായ അടയാളങ്ങളും ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പേരുകളും ഒരു കാരണവശാലും പ്രദര്‍ശിപ്പിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാത്രമെ നിര്‍ദിഷ്ട സേവനങ്ങളില്‍ ഏര്‍പ്പെടാവൂ. ഇതില്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം വ്യക്തമാക്കി.

Share this post: