Exclusive News
സ്ഫോടക വസ്തു പിടികൂടൽ; യൂത്ത് ലീഗ് നേതാവ് ഒളിവിൽ

28/03/2018

കൊണ്ടോട്ടി: മോങ്ങത്ത് ഇന്ന് രാവിലെ സ്ഫോടകവസ്തുവുമായി വന്ന ലോറി പിടികൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. പതിനായിരത്തിലധികം ഡിറ്റണേറ്ററുകള്‍, പത്ത് ടണ്‍ ഭാരം വരുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഫ്യൂസ് വയറുകള്‍ എന്നിവയാണ് ലോറിയില്‍ ഉണ്ടായിരുന്നത്. കോഴിക്കോഷ്ഠം നിറച്ച ചാക്കിനിടിയില്‍ ഒളിപ്പിച്ചായിരുന്നു സ്‌ഫോടക വസ്തുക്കള്‍ കൊണ്ട് വന്നത്.

ജില്ലയിൽ സമീപകാലത്ത് നടന്ന വലിയ സ്ഫോടകവസ്തു പിടികൂടലാണിത്. ഇരുപത് ലക്ഷം രൂപ ഇവയ്ക്ക് വിലവരുമെന്ന് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറും കര്‍ണാടക സ്വദേശിയുമായ ഹക്കീം, തൃക്കരിപ്പൂര്‍ സ്വദേശി ജോര്‍ജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം സെക്രട്ടറി മോങ്ങം സ്വദേശി കെ.പി ബാസിഹിന് വേണ്ടിയാണ് സ്‌ഫോടക വസ്തുക്കൾ കൊണ്ട് വന്നതെന്ന് പിടിയിലായവർ പോലീസിന് മൊഴി നൽകി. ഇയാളുടെ മോങ്ങത്തുള്ള ഗോഡൗണിൽ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്നും കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ബാസിഹ് ഒളിവിലാണ്. സ്ഫോടകവസ്തുക്കളുടെ മൊത്ത വിതരണക്കാരനാണോ ഇയാൾ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.

കര്‍ണാടകയിലെ ഹാസനില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് പിടിക്കപ്പെട്ടവര്‍ പോലീസിനോട് പറഞ്ഞു.
ക്വാറികളില്‍ പാറ പൊട്ടിക്കാനായി കൊണ്ടുവന്നതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കരുതുന്നത്. സംഭവത്തില്‍ പോലീസ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this post: