Exclusive News
സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനല്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ 16ന് ആരംഭിക്കും

മലപ്പുറം : ജില്ലയില്‍ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനല്‍ അവധിക്കാല പരിശീലന ക്യാമ്പിനു ഏപ്രില്‍ 16നു തുടക്കമാകും. അഞ്ചു ദിവസം നീളുന്ന ക്യാമ്പ് വള്ളിക്കുന്ന് സി.ബി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 500ല്‍പരം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ക്യാമ്പില്‍ പങ്കെടുക്കും. പൊലീസ് സേനക്കു പുറമെ വിവിധ സേനാ വിഭാഗങ്ങളും ക്യാമ്പിനു നേതൃത്വം നല്‍കും.
വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പഠന ക്ലാസുകളും സാമൂഹ്യ ബോധവത്ക്കരണ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടത്താന്‍ ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീമിന്റെ അധ്യക്തയില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തില്‍ തീരുമാനിച്ചു. സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഓഫീസര്‍ കെ.പി. അബ്ദുള്‍ സമദ്, നാര്‍കോട്ടിക് സെല്‍ എസ്.ഐ. വി.സി. കൃഷ്ണന്‍, എസ്.പി.സി. അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജോസഫ് ഷാജി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share this post: