25-May-2017
മലപ്പുറം : പൂര്‍ണ്ണ ഹരിത നിയമാവലി പാലിച്ച് വിവാഹ സല്‍ക്കാരം നടത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്നത് പരിഗണിക്കുമെന്ന് ശുചിത്വ മിഷന് ജില്ലാ കോഡിനേറ്റര്‍ പ്രീതി മേനോന് അറിയിച്ചു. ഹോട്ടലുകളില്‍ പാര്‍സല്‍ വാങ്ങുന്നതിന് പാത്രം കൊണ്ട് വരുന്നവര്‍ക്ക് പ്രത്യേക ഇളവ് നല്‍കുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് പ്രസിഡണ്ട് മൊയ്തീന് കുട്ടി ഹാജി അറിയിച്ചു. ഓഡിറ്റോറിയങ്ങളില്‍ വിവാഹം നടത്തുന്നവര്‍ക്ക് സ്റ്റീല്‍/സെറാമിക് ഗ്ലാസ്സുകള്‍, പ്ലേറ്റുകള്‍ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ നല്കാന് തയ്യാറാണെന്ന് അസോസിയേഷന് ഭാരവാഹികളായ പി.കെ. മുഹമ്മദ് അഷ്റഫ്, മനോജ്.പി.കെ എന്നിവര്‍ അറിയിച്ചു.
ജില്ലയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഡിസ്പോസബിള്‍ ഫ്രീ-ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് രാഷ്ട്രീയ പാര്‍ട്ടി, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്, ഓഡിറ്റോറിയം ആന്‍ഡ് കാറ്ററിംഗ് അസോസിയേഷന് തുടങ്ങിയ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന് മുഴുവന്‍ സംഘടനകളും പിന്തുണ വാഗ്ദാനം ചെയ്തു നിരോധിത പ്ലാസ്റ്റിക് കവറുകളുടെ വില്‍പ്പനയും സ്റ്റോക്കും നിയന്ത്രിക്കുന്നതിന് പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് യോഗത്തില്‍ സംഘടനാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന പ്രകൃതി സൗഹൃദ വസ്തുക്കളുടെ പ്രദര്‍ശന മേള മെയ് 27ന് കലക്ടറേറ്റില്‍ നടത്തുമെന്ന്് ജില്ലാ ശുചിത്വ മിഷന് കോഡിനേറ്റര്‍ അറിയിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഉമ്മര്‍ അറക്കല്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഹാജറുമ്മ, അനിത കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.