09-Dec-2016
കാളികാവ്: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹൈക്ക് ടെക്ക് ആക്കിമാറ്റുന്നതിന്റെ ഭാഗമായി സര്‍വ്വേ ജോലികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. നീലാഞ്ചേരി ഗവ. ഹൈസ്കൂളിന് എ പി അനിൽകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സംസ്ഥാനത്തെ നാല്പതിനായിരം ക്ലാസ് മുറികള്‍ ആധുനിക വല്‍ക്കരിക്കുന്ന പ്രവൃത്തിയാണ് ഉടന്‍ നടക്കുക. ഈ ക്ലാസ് മുറികളിലെല്ലാം കുട്ടികള്‍ക്ക് പഠിക്കുന്നതിനായി കമ്പ്യൂട്ടര്‍, എല്‍. സി. ഡി പ്രൊജക്ടര്‍ , വൈറ്റ് ബോർഡ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈടെക്ക് സൗകര്യങ്ങള്‍` കൊണ്ട് മാത്രം വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടില്ലെന്നും നാട്ടുകാരും, പഞ്ചായത്തുകളും, പി.ടി. എ യും, അധ്യാപകരും യോജിച്ച് പ്രവര്‍ത്തിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എ. പി അനില്‍കുമാര്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റര്‍. തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന്,ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്മാന് വി. സുധാകരന്, അംഗം ടി.പി അഷ്റഫലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോജി. കെ. അല്ക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമ്മുസല്‍മ, , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. പി സന്ധ്യ, കെ. സുബൈദ, ഗ്രാമപഞ്ചായത്ത് അംഗം ടി. ശിബാബുദ്ദീന്, ഒ.വി ബാപ്പു,പ്രസന്ന കുമാരി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് മുനീര്‍ നന്ദി പറഞ്ഞു