Top Stories
3784 നഗര പ്രദേശങ്ങളെ നഗരസഭകളാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
May 18, 2016

18, May 2016
ന്യൂഡല്‍ഹി : 28 സംസ്ഥാനങ്ങളിലെ 3784 സെന്‍സസ്സ്‌ പട്ടണങ്ങളെ നഗരസഭകളാക്കി മാറ്റുന്നതിന്‌ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആസൂത്രിത നഗരവികസനത്തിന്‌ ഇത്‌ അനിവാര്യമാണെന്ന്‌ ഈ സംസ്ഥാനങ്ങളിലെ ചീഫ്‌സെക്രട്ടറിമാര്‍ക്ക്‌ അയച്ച കത്തില്‍കേന്ദ്ര നഗരവികസന സെക്രട്ടറി ശ്രീ. രാജീവ്‌ ഗൗബചൂണ്ടിക്കാട്ടി. കുറഞ്ഞത്‌ 5000 ജനസംഖ്യയും 75% പുരുഷന്മാരും കാര്‍ഷികേതര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും,ഒരുചതുരശ്ര കിലോമീറ്ററില്‍ 400 പേര്‍ എന്ന കണക്കിന്‌ ജനസാന്ദ്രതയും ഉള്ള പ്രദേശങ്ങളാണ്‌ സെന്‍സസ്സ്‌ ടൗണ്‍ എന്നറിയപ്പെടുന്നത്‌.2011ലെ സെന്‍സ്സസ്‌ പ്രകാരംഇത്തരം 3784 പട്ടണങ്ങളുണ്ട്‌. 2001 -ല്‍ഇവയുടെസംഖ്യ 1362 ആയിരുന്നു. ഒരു സ്റ്റാറ്റിയൂട്ടറി ടൗണ്‍ എന്നാല്‍ മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, കന്റോണ്‍മെന്റ്‌ ബോര്‍ഡ്‌ അല്ലെങ്കില്‍ വിജ്ഞാപനം ചെയ്‌ത ടൗണ്‍ ഏരിയ കമ്മിറ്റി, ഇവയില്‍ ഏതെങ്കിലുംമാകാം. 2011-ലെ സെന്‍സസ്സ്‌ പ്രകാരംഇത്തരം 4041 സെന്‍സസ്സ്‌ ടൗണ്‍കളുണ്ട്‌. 2001-ല്‍ഇത്‌ 3799 ആയിരുന്നു.

Share this post: