Exclusive News
9 ബസില്‍ 404 കുട്ടികളെയും 29 സഹപ്രവര്‍ത്തകരുമായി ടൂര്‍പോയ അദ്ധ്യാപകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

13/11/2017
അരീക്കോട്: വിദ്യാര്‍ത്ഥികളെയും കൊണ്ട് യാത്രകള്‍ പോകുന്നത് തലവേദനായായി കാണുന്ന അദ്ധ്യാപകര്‍ക്ക് മാതൃകയാവുകയാണ് മലപ്പുറം ജില്ലയിലെ അരിക്കോട് മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെകണ്ടറി സ്‌കൂളിലെ അദ്ധ്യാപകന്‍ ഹമീദലി. കഴിഞ്ഞ ദിവസങ്ങളില്‍ 9 ബസ്സില്‍ 404 വിദ്യാര്‍ത്ഥികളെയുമായി മൈസൂരിലേക്ക് യാത്രപോയി അത്യതികം സന്തോഷത്തോടെ തിരിച്ചെത്തിയ അദ്ധ്യാപകന്‍ ഫെയ്‌സ്ബുക്കില്‍ തന്റെ യാത്രാ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചരിത്രമായി എന്റെ സ്‌കൂള്‍ ടൂര്‍
*******************************
404 കുട്ടികള്‍, ഒന്‍പത് ബസുകള്‍, 29 ആദ്യാപകര്‍, മൂന്ന് ദിവസം നീണ്ട യാത്രകള്‍….
ഈ നവംബര്‍ 7,8 ഉം മൈസൂര്‍ പട്ടണം ഞങ്ങളാല്‍ നിറഞ്ഞൊഴുകി…കാവേരി നിറഞ്ഞൊഴുകും പോലെ.
പ്ലസ് ടു കുട്ടികള്‍ എല്ലാവര്ക്കും പ്രശനക്കാരാണ്,
അവരെയും കൊണ്ട് ടൂര്‍ പോവുക അതിലേറെ സാഹസികവും എന്നാണ് പൊതുവെ പറയാറുള്ളത്.പക്ഷെ ഞങ്ങള്‍ക്ക് ഇതൊരു ആവേശമാണ്. ആ വലിയ റിസ്‌ക് നെഞ്ചെറ്റാന്‍ ഒരു നല്ല ടീം നമുക്കുണ്ട്.
സ്‌കൂള്‍ കാലയളവില്‍ നല്ലൊരു ടൂര്‍ കിട്ടാതിരുന്നാല്‍ അതെക്കാലവും ആ കുട്ടിയില്‍ ഒരു നെരിപ്പോടായി ബാക്കിയുണ്ടാവും.
അതിനാല്‍ തന്നെ ഏറ്റവും ഭംഗിയായി അത് ഏറ്റടുത്തു നടത്താറുമുണ്ട്.
പാക്കേജ് കൊടുത്തു ആദ്യാപകര്‍ ചുമ്മാ കാഴ്ചകാരാവുന്ന കാലത്തു ഞങ്ങള്‍ അത് സ്വന്തം നടത്തി.
2300 മുതല്‍ 2500 രൂപ വരെ 2 ദിവസത്തെ മൈസൂര്‍ ടൂറിന് പാക്കേജുകാര്‍ വാങ്ങുമ്പോള്‍ ഞങ്ങള്‍ വെറും 1750 രൂപ മാത്രം വാങ്ങി. അതില്‍ തന്നെ ബാക്കി കൊടുക്കുവാനും കാണും.
ആറു ഐറ്റം ഉള്ള അണ്‍ലിമിറ്റേഡ് ബുഫെ ബ്രേക്ഫാസ്‌റ് മുതല്‍ ദം ബിരിയാണി വരെയുള്ള ഭക്ഷണം…
ഇന്‍ഡോര്‍ ഔട്ട് ഡോര്‍ ഡി ജെ … നല്ല സ്റ്റാന്‍ഡേര്‍ഡ് ഹോട്ടലുകളില്‍ താമസം…
എന്നിട്ടും ചെറിയ തുകയില്‍ ടൂര്‍ നടത്താനായി.
അതിന്റെ പിന്നില്‍ വലിയൊരു ഒരുക്കം തന്നെയുണ്ട്.
നേരെത്തെ ഗടഞഠഇ യില്‍ മൈസൂരില്‍ പോയി,
ഹോട്ടല്‍ മുതല്‍ ഭക്ഷണം വരെ പരിശോധിച്ചു എല്ലാം റെഡിയാക്കി.
404 കുട്ടികള്‍ റൂമില്‍ കയറാന്‍ എടുത്തത് അരമണിക്കൂര്‍ മാത്രം. ബസില്‍ നിന്ന് തന്നെ അവര്‍ക്കു റൂം നമ്പര്‍ അറിയാന്‍ കഴിഞ്ഞു എന്നതിനാല്‍ ആണത്.
ഭക്ഷണം കഴിക്കാനും സമയം ഒട്ടും പോയില്ല.എല്ലാം നല്ല ഒഴുക്കില്‍ നടന്നു.
ഒരു കഠകചഋഞഅഞഥ ഞാന്‍ പ്രിന്റ് ചെയ്തു എല്ലാവര്ക്കും കൊടുത്തിരുന്നു.അതിലെ സമയക്രമം ഭംഗിയായി പൂര്‍ത്തിയാക്കിയത് ബസ് ജീവനക്കാരെ അത്ഭുത പെടുത്തി.
2 ബസ് മാത്രമാണ് ഉള്ളതെങ്കിലും സമയക്രമം ഒട്ടും പലരും പാലികാറില്ലന്ന കഥ അവര്‍ പറഞ്ഞു.
ഈ യാത്ര കുട്ടികളില്‍ ഒരുപാട് നന്മകളുടെ പാഠം പകര്‍ന്നു നല്‍കും എന്നുറപ്പുണ്ട്.നാളെ ഇവരില്‍ പലരും പലതലത്തില്‍ ശോഭിക്കും.ഈ സമയചിട്ടയും സ്‌നേഹവും സഘബോധവും സംഘാടനവും അവര്‍ക്ക് നല്ലൊരു സന്ദേശം കൈമാറിക്കാണും എന്ന് കരുതുന്നു.
എനിക്ക് ഏറ്റവും കണ്‍നിറഞ്ഞ ഒരു കാര്യം കൂടിയുണ്ട് ഈ യാത്രയില്‍.
എന്റെ സഹപ്രവര്‍ത്തകന്‍ ജിന്‍സ് തന്റെ കളാസ്സിലെ ഭിന്നശേഷിക്കാരെ എല്ലാം ഇപ്രാവശ്യം ടൂറിന് കൊണ്ട് വന്നിരുന്നു.
അവരെ പൊന്നുപോലെ സഹപാഠികള്‍ മൂന്നു നാള്‍കൊണ്ടുനടന്നു….
ക്ലാസ്സില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരാണ് അവരെ കൈപിടിച്ച് നടന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം..ഒരോകുട്ടിയിലും ഓരോ നന്മയുണ്ട്, അത് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു ഈ യാത്ര.
ബസ് ജീവനക്കാര്‍…അവരെ പറയാതിരിക്കുന്നത് എങ്ങിനെ..സുരക്ഷിതമായ യാത്ര മാത്രമല്ല,കുട്ടികളോട് അവര്‍ നന്നായി സഹകരിചു. പാട്ടെല്ലാം ഉച്ചത്തില്‍ വച്ച്, ആവശ്യത്തിന് മാറ്റിനല്കി അങ്ങിനെ ഒരു ആക്ഷേപവും ഉണ്ടാകാതെ അവര്‍ ഒപ്പമുണ്ടായി..
അങ്ങിനെ യൂണിഫോം ഇടാതെ, വരിനിര്‍ത്തി നടത്താതെ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി ഈ ടൂര്‍ നടത്താനായത് ആദ്യാപകരുടെ ചടുലതയും പ്രിന്‍സിപ്പാള്‍ ടമ്മറ അവമാാലറ ന്റെ അകമഴിഞ്ഞ പിന്തുണയും നേതൃത്വപരമായ സാമര്‍ഥ്യവും ഒന്ന് കൊണ്ട് മാത്രമാണ്.
പിന്നെ അസ്സീസ് സാറിന്റെ ബിസിനസ് മാനേജ്‌മെന്റും തന്ത്രങ്ങളും സജീര്‍ സാറിന്റെ കണക്കും കണക്കു സൂക്ഷിപ്പും ഓര്‍മ്മശക്തിയും…
അങ്ങിനെ എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ സുബുലുസ്സലാം ചരിത്രം രചിച്ചു..
എല്ലാവര്ക്കും നന്ദി

Share this post: