നെഹ്റു യുവകേന്ദ്രയും ഫസ്ഫരി സ്റ്റാഫ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ക്ലീന്‍ വില്ലേജ് ഗ്രീന്‍ വില്ലേജ് ഏകദിന ശില്പശാല ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു ഉദ്ഘാടനം ചെയ്തു. ഫസ്ഫരി സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ജാഫര്‍ വെള്ളേക്കാട്ട് അധ്യക്ഷനായി. കൂട്ടിലങ്ങാടി പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണന് കാരാങ്ങര, ജനകീയാസൂത്രണം ജില്ലാ കോര്‍ഡിനേറ്റര്‍ എ. ശ്രീധരന്, ഡോ.എം.കെ അബ്ദുല്‍ റഹ്മാന് മുബാറക് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. നെഹ്റു യുവകേന്ദ്ര മങ്കട ബ്ലോക്ക് നാഷണല്‍ യൂത്ത് വളണ്ടിയര്‍ എന്‍.കെ മുസമ്മില്‍ വിഷയാവതരണം നടത്തി. ടി.കെ അഹമ്മദ് കുട്ടി, കെ.വി അബ്ദുല്‍ കരീം, എ.കെ ഹുസൈന്, വി. നജീബ് എന്നിവര്‍ സംസാരിച്ചു.