Top Stories
882 പേർക്ക് കൂടി കോവിഡ്; ജില്ലയിൽ വീണ്ടും കോവിഡ് പടരുന്നു
April 16, 2021

 

16/04/2021

മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച 882 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കമാണ് പ്രധാന വെല്ലുവിളി തീര്‍ക്കുന്നത്. വെള്ളിയാഴ്ച കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 849 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 15 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും 17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതിനിടെ 278 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,24,892 ആയി.

Share this post: