Top Stories
കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന 1,677 പേര്‍ക്ക് രോഗബാധ; 247 പേര്‍ക്ക് രോഗമുക്തി
April 19, 2021

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,597 പേര്‍ക്ക്
41 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 7,782 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 23,488 പേര്‍

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഏപ്രില്‍ 18) പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 1,677 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2020 ഒക്ടോബര്‍ 11 ന് 1,632 പേര്‍ രോഗബാധിതരായ ശേഷം ഇത്രയധികം പേര്‍ ഒരു ദിവസം മാത്രം വൈറസ്ബാധിതരാകുന്നത് ഇതാദ്യമാണ്.

ഞായറാഴ്ച രോഗബാധിതരായവരില്‍ 1,597 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. ഇത് ആശങ്കാജനകമാണ്. സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും പാലിക്കാത്തതാണ് വന്‍തോതിലുള്ള വൈറസ് വ്യാപനത്തിന് കാരണമാകുന്നത്. അശ്രദ്ധ പുലര്‍ത്താതെ സമൂഹാരോഗ്യ സംരക്ഷണത്തിന് എല്ലാവരും തയ്യറാകേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. 41 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വൈറസ് ബാധിതരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 37 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. 247 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഞായറാഴ്ച രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,384 ആയി.

ജില്ലയിലിപ്പോള്‍ 23,488 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7,782 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 233 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 166 പേരും 157 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 625 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

വൈറസ് വ്യാപനം ആശങ്കയേറ്റുമ്പോള്‍ അലംഭാവം പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് 19 വ്യാപനം വലിയതോതില്‍ വര്‍ധിക്കുമ്പോള്‍ പ്രതിരോധത്തിന് സ്വയം തയ്യാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. കോവിഡ് സമൂഹ വ്യാപനം തടയാന്‍ പൊതുജന പങ്കാളിത്തം അത്യന്താപേഷിതമാണ്. ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ അനാസ്ഥ പാടില്ല. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധിക്കാനുള്ള സാഹചര്യം തടയാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഞായറാഴ്ച (ഏപ്രില്‍ 18) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 07
ആലങ്കോട് 19
ആലിപ്പറമ്പ് 10
അമരമ്പലം 13
ആനക്കയം 04
അങ്ങാടിപ്പുറം 12
അരീക്കോട് 23
ആതവനാട് 09
ഊരകം 13
ചാലിയാര്‍ 12
ചീക്കോട്  29
ചേലേമ്പ്ര  11
ചെറിയമുണ്ടം 24
ചെറുകാവ് 12
ചോക്കാട് 06
ചുങ്കത്തറ  22
എടക്കര 09
എടപ്പാള്‍ 27
എടരിക്കോട് 03
എടവണ്ണ  61
എടയൂര്‍  12
ഏലംകുളം 19
ഇരിമ്പിളിയം 03
കാലടി 33
കാളികാവ് 14
കല്‍പകഞ്ചേരി 11
കണ്ണമംഗലം 05
കരുളായി 06
കരുവാരക്കുണ്ട് 04
കാവനൂര്‍ 10
കീഴാറ്റൂര്‍  13
കീഴുപറമ്പ് 14
കോഡൂര്‍ 14
കൊണ്ടോട്ടി 07
കൂട്ടിലങ്ങാടി 07
കോട്ടക്കല്‍  41
കുറുവ 04
കുറ്റിപ്പുറം 08
കുഴിമണ്ണ 17
മക്കരപ്പറമ്പ് 12
മലപ്പുറം 103
മമ്പാട്  09
മംഗലം 09
മഞ്ചേരി 66
മങ്കട 14
മാറഞ്ചേരി 21
മേലാറ്റൂര്‍ 03
മൂന്നിയൂര്‍ 20
മൂര്‍ക്കനാട് 17
മൂത്തേടം  07
മൊറയൂര്‍ 40
മുതുവല്ലൂര്‍ 09
നന്നമ്പ്ര 13
നന്നംമുക്ക് 09
നെടിയിരുപ്പ് 02
നിലമ്പൂര്‍ 10
നിറമരുതൂര്‍ 04
ഒതുക്കുങ്ങല്‍ 08
ഒഴൂര്‍ 04
പള്ളിക്കല്‍ 14
പാണ്ടിക്കാട് 09
പരപ്പനങ്ങാടി 22
പറപ്പൂര്‍ 09
പെരിന്തല്‍മണ്ണ 39
പെരുമണ്ണ ക്ലാരി 04
പെരുമ്പടപ്പ് 07
പെരുവള്ളൂര്‍ 11
പൊന്മള 14
പൊന്മുണ്ടം 03
പൊന്നാനി 64
പൂക്കോട്ടൂര്‍ 08
പോരൂര്‍ 13
പോത്തുകല്ല് 05
പുലാമന്തോള്‍ 05
പുളിക്കല്‍ 29
പുല്‍പറ്റ 10
പുറത്തൂര്‍ 07
പുഴക്കാട്ടിരി 05
താനാളൂര്‍  07
താനൂര്‍ 30
തലക്കാട് 22
തവനൂര്‍ 24
താഴേക്കോട് 12
തേഞ്ഞിപ്പലം 16
തെന്നല 02
തിരുനാവായ 22
തിരുവാലി 14
തൃക്കലങ്ങോട് 12
തൃപ്രങ്ങോട് 15
തുവ്വൂര്‍ 01
തിരൂര്‍  31
തിരൂരങ്ങാടി 14
ഊര്‍ങ്ങാട്ടിരി 26
വളാഞ്ചേരി  21
വളവന്നൂര്‍ 10
വള്ളിക്കുന്ന് 13
വട്ടംകുളം 24
വാഴക്കാട്  21
വാഴയൂര്‍ 02
വഴിക്കടവ് 38
വെളിയങ്കോട് 18
വേങ്ങര 17
വെട്ടത്തൂര്‍ 05
വെട്ടം 16
വണ്ടൂര്‍ 18

Share this post: