Top Stories
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.4 ;1,597 പേര്‍ക്ക് വൈറസ് ബാധ; 3,392 പേര്‍ക്ക് രോഗമുക്തി
June 10, 2021

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,540 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 01
ഉറവിടമറിയാതെ 23 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 18,487 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 53,284 പേര്‍

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ 10) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.4 ശതമാനം രേഖപ്പെടുത്തി. 1,597 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,392 പേര്‍ കോവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,92,344 പേരായി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,540 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 23 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 33 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 53,284 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 18,487 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 892 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 294 പേരും 89 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,025 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 954 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ സുരക്ഷ ഉറപ്പാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പിന്തുണ അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. വീടുകളില്‍ അതീവ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണ്. വീടുകളില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലം പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം ഉറപ്പു വരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ വ്യാഴം (ജൂണ്‍ 10) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 17
ആലങ്കോട് 13
ആലിപ്പറമ്പ് 07
അമരമ്പലം 20
ആനക്കയം 16
അങ്ങാടിപ്പുറം 32
അരീക്കോട് 26
ആതവനാട് 04
ഊരകം 05
ചാലിയാര്‍ 04
ചീക്കോട് 01
ചേലേമ്പ്ര 12
ചെറിയമുണ്ടം 32
ചെറുകാവ് 05
ചോക്കാട് 07
ചുങ്കത്തറ 13
എടക്കര 26
എടപ്പറ്റ 19
എടപ്പാള്‍ 05
എടരിക്കോട് 04
എടവണ്ണ 16
എടയൂര്‍ 03
ഏലംകുളം 08
ഇരിമ്പിളിയം 26
കാലടി 15
കാളികാവ് 29
കണ്ണമംഗലം 13
കരുളായി 04
കരുവാരക്കുണ്ട് 41
കാവനൂര്‍ 04
കീഴാറ്റൂര്‍ 24
കീഴുപറമ്പ് 18
കോഡൂര്‍ 03
കൊണ്ടോട്ടി 19
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 16
കുറുവ 02
കുറ്റിപ്പുറം 11
കുഴിമണ്ണ 12
മക്കരപ്പറമ്പ് 19
മലപ്പുറം 31
മമ്പാട് 19
മംഗലം 21
മഞ്ചേരി 44
മങ്കട 13
മാറാക്കര 21
മാറഞ്ചേരി 14
മേലാറ്റൂര്‍ 09
മൂന്നിയൂര്‍ 10
മൂര്‍ക്കനാട് 09
മൊറയൂര്‍ 02
മുതുവല്ലൂര്‍ 12
നന്നമ്പ്ര 09
നന്നംമുക്ക് 11
നെടിയിരുപ്പ് 01
നിലമ്പൂര്‍ 07
നിറമരുതൂര്‍ 29
ഒതുക്കുങ്ങല്‍ 07
ഒഴൂര്‍ 08
പള്ളിക്കല്‍ 09
പാണ്ടിക്കാട് 16
പരപ്പനങ്ങാടി 17
പറപ്പൂര്‍ 17
പെരിന്തല്‍മണ്ണ 26
പെരുമണ്ണ ക്ലാരി 04
പെരുമ്പടപ്പ് 64
പെരുവള്ളൂര്‍ 22
പൊന്മള 05
പൊന്മുണ്ടം 11
പൊന്നാനി 36
പൂക്കോട്ടൂര്‍ 02
പോരൂര്‍ 13
പോത്തുകല്ല് 06
പുലാമന്തോള്‍ 48
പുളിക്കല്‍ 24
പുല്‍പ്പറ്റ 19
പുറത്തൂര്‍ 21
പുഴക്കാട്ടിരി 07
താനാളൂര്‍ 37
താനൂര്‍ 19
തലക്കാട് 11
തവനൂര്‍ 10
താഴേക്കോട് 08
തേഞ്ഞിപ്പലം 03
തെന്നല 07
തിരുനാവായ 62
തിരുവാലി 03
തൃക്കലങ്ങോട് 08
തൃപ്രങ്ങോട് 19
തുവ്വൂര്‍ 04
തിരൂര്‍ 12
തിരൂരങ്ങാടി 16
ഊര്‍ങ്ങാട്ടിരി 22
വളാഞ്ചേരി 07
വളവന്നൂര്‍ 06
വള്ളിക്കുന്ന് 12
വട്ടംകുളം 19
വാഴക്കാട് 07
വാഴയൂര്‍ 06
വഴിക്കടവ് 09
വെളിയങ്കോട് 09
വേങ്ങര 35
വെട്ടത്തൂര്‍ 03
വെട്ടം 20
വണ്ടൂര്‍ 24

Share this post: