Top Stories
കോവിഡ് പ്രൊട്ടക്ഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു
April 03, 2021

നിയമസഭാ തെരഞ്ഞെടുപ്പ് മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ് എന്നിവയോടനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളിലേക്ക് കോവിഡ് പ്രൊട്ടക്ഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു.  ജില്ലയിലെ  4875 പോളിങ് ബൂത്തുകളിലേക്കുള്ള സാമഗ്രികളാണ് വിതരണം ചെയ്തത്. ഓരോ കിറ്റിലും ആറ് പി.പി.ഇ കിറ്റ്, 200   മാസ്‌ക്, ഒരു തെര്‍മോ മീറ്റര്‍, 2000 ഗ്ലൗസ്,  സാനിറ്റൈസര്‍ എന്നിവയാണുള്ളത്.  കിഫ്.ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ രഘുമണിയുടെ നേതൃത്വത്തിലാണ് കോവിഡ് സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തത് .

Share this post: