Top Stories
തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനകാർക്ക് കോവിഡ് ടെസ്റ്റിന് കേന്ദ്രങ്ങൾ
April 13, 2021
മലപ്പുറം :  ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലികളിൽ നിയോഗിക്കപ്പെട്ടിരുന്ന മുഴുവൻ ജീവനക്കാർക്കും അടിയന്തരമായി കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യ വകുപ്പ് ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.  ഇലക്ഷൻ പ്രക്രിയയിൽ പങ്കെടുത്ത എല്ലാ ജീവനക്കാർക്കും ഷെഡ്യൂൾ പ്രകാരമുള്ള സെന്ററുകളിലെത്തി ടെസ്റ്റ് നടത്താമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഇലക്ഷൻ ഡ്യൂട്ടി ചെയ്ത ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ്‌ ചെയ്യുന്നതിന്  ക്രമീകരിച്ച കേന്ദ്രങ്ങൾ, സമയം, തീയതി യഥാക്രമം
ഏപ്രിൽ 13- രാവിലെ 10-സിവിൽ സ്റ്റേഷൻ മലപ്പുറം, വൈകീട്ട് മൂന്നിന് തിരുരങ്ങാടി താലൂക്ക് ഓഫീസ്, നിലമ്പൂർ മിനി സിവിൽ സ്റ്റേഷൻ
15- വൈകീട്ട് മൂന്നിന് -പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി, കോട്ടക്കൽ മുൻസിപ്പാലിറ്റി, തിരൂർ മുൻസിപ്പാലിറ്റി
16-വൈകീട്ട് മൂന്നിന് – മഞ്ചേരി മിനിസ്റ്റേഷൻ, എം. എസ്. പി ക്യാമ്പ് മലപ്പുറം, പൊന്നാനി മുൻസിപ്പാലിറ്റി
17-വൈകീട്ട് മൂന്നിന് -മലപ്പുറം സിവിൽ സ്റ്റേഷൻ, കുറ്റിപ്പുറം മിനിസിവിൽ സ്റ്റേഷൻ,
ഇലക്ഷൻ ഡ്യൂട്ടി എടുത്ത എല്ലാം ബാങ്ക് ജീവനക്കാർക്ക്  ഏപ്രിൽ 17ന് വൈകിട്ട് മൂന്നിന് മലപ്പുറം ഗ്രാമീണ ബാങ്കിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Share this post: