Top Stories
കോവിഡ് 19: ജില്ലയില്‍ 283 പേര്‍ക്ക് രോഗബാധ; വിദഗ്ധ ചികിത്സക്ക് ശേഷം 211 പേര്‍ക്ക് രോഗമുക്തി
March 11, 2021

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 272 പേര്‍ക്ക്
ഉറവിടമറിയാതെ ആറ് പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 2,195 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 16,974 പേര്‍

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 10) 283 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 272 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 211 പേരാണ് ബുധനാഴ്ച ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,17,329 ആയി.

16,974 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,195 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 122 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 65 പേരും 22 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 585 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്നത് തടയാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ വൈറസ് പ്രതിരോധ മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണം. ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും കൃത്യമായ ഇടവേളകളില്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നതും ഉറപ്പ് വരുത്തണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ബുധനാഴ്ച (മാര്‍ച്ച് 10) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 03
ആലങ്കോട് 06
ആലിപ്പറമ്പ് 01
ആനക്കയം 02
അങ്ങാടിപ്പുറം 04
അരീക്കോട്  02
ഊരകം 02
ചാലിയാര്‍ 01
ചീക്കോട്  01
ചേലേമ്പ്ര  11
ചെറുകാവ്  01
ചോക്കാട് 03
ചുങ്കത്തറ 02
എടപ്പറ്റ 01
എടപ്പാള്‍  07
എടരിക്കോട് 01
എടവണ്ണ  12
കാലടി 01
കാളികാവ്  08
കല്‍പകഞ്ചേരി 04
കണ്ണമംഗലം 03
കരുളായി  01
കാവനൂര്‍  03
കീഴുപറമ്പ് 04
കൊണ്ടോട്ടി  08
കുറുവ 02
കുറ്റിപ്പുറം  01
കുഴിമണ്ണ 04
മലപ്പുറം  17
മംഗലം 01
മഞ്ചേരി 05
മങ്കട  08
മാറഞ്ചേരി  08
മൂന്നിയൂര്‍  01
മൂര്‍ക്കനാട്  03
മൂത്തേടം 01
മൊറയൂര്‍  07
മുതുവല്ലൂര്‍ 01
നന്നമ്പ്ര 01
നന്നംമുക്ക് 06
നിലമ്പൂര്‍  04
നിറമരുതൂര്‍ 02
ഒഴൂര്‍ 07
പള്ളിക്കല്‍ 06
പാണ്ടിക്കാട്  01
പരപ്പനങ്ങാടി 06
പറപ്പൂര്‍ 03
പെരിന്തല്‍മണ്ണ  03
പെരുമ്പടപ്പ് 06
പെരുവെള്ളൂര്‍ 01
പൊന്മുണ്ടം 01
പൊന്നാനി  04
പോത്തുകല്ല് 01
പുലാമന്തോള്‍  02
പുളിക്കല്‍  03
പുല്‍പ്പറ്റ 02
പുഴക്കാട്ടിരി 03
താനൂര്‍ 04
തലക്കാട് 01
തവനൂര്‍  03
താഴേക്കോട് 01
തിരുനാവായ 01
തിരുവാലി 02
തൃക്കലങ്ങോട് 05
തൃപ്രങ്ങോട്  01
തുവ്വൂര്‍ 03
തിരൂര്‍  01
തിരൂരങ്ങാടി  09
ഊര്‍ങ്ങാട്ടിരി 08
വള്ളിക്കുന്ന്  05
വാഴക്കാട് 05
വാഴയൂര്‍  03
വഴിക്കടവ്  02
വെളിയങ്കോട് 05
വേങ്ങര  02
വെട്ടത്തൂര്‍  04
വെട്ടം 04
വണ്ടൂര്‍  01

Share this post: