Exclusive News
CPI സമ്മേളന റിപ്പോർട്ട് ചോർന്നു; കെ.ഇ ഇസ്മയിലിനെതിരെ കുറ്റപത്രം

മലപ്പുറം: സിപിഐ സംസ്ഥാ സമ്മേളനത്തിൽ സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ മുതിർന്ന നേതാവ് കെ ഇ ഇസ്മയിലിനെതിരെ ഗുരുതര ആരോപണങ്ങൾ., സിപിഐയിൽ നിലനിൽക്കുന്ന ചേരിതിരിവിന്റെ വ്യാപ്തി വെളിവാക്കുന്നതാണ് റിപ്പോർട്ട്‌.

സഘടന വിരുദ്ധ പ്രവർത്തനം നടത്തി അനതികൃതമായി പണം പിരിച്ചു തുടങ്ങി കെ ഇ ഇസ്മയിലിനെതിരായ കുറ്റപത്രം തന്നെയാണ് റിപ്പോരട്ടിലെ 25 മുതൽ 28 വരെയുള്ള പേജുകളിൽ ചേർത്തിരിക്കുന്നത്.

കാനത്തിന് കൂടെ നിൽക്കാത്തവരെ വെട്ടി ഒതുക്കാനുള്ള നീക്കമായാണ് ഇസ്മയിൽ വിഭാഗം ഇതിനെ കാണുന്നത്. ഇസ്മയിലിനെതിരെയുള്ള വ്യാജ പരാതികളാണ് റിപ്പോർട്ടിൽ അതേപടി കൊടുത്തിരിക്കുന്നത്. ഇത് പാർട്ടി റിപ്പോർട്ടിൽ ഒരു കാലത്തും ഇല്ലാത്തതാണെന്ന് ഇവർ വിശദീകരിക്കുന്നു.

നാളെ പൊതുചർച്ച തുടങ്ങാനിരിക്കേ കാനവും കാനത്തെ എതിർക്കുന്നവരും തമ്മിലുള്ള ബലാബലം അളക്കുന്ന സമ്മേളനമായി മലപ്പുറം സമ്മേളനം മാറുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

Share this post: